അശൂറ പൊതു അവധിദിനങ്ങൾ പ്രഖ്യാപ്പിച്ചു

ബഹ്റൈനിൽ ഈ വർഷത്തെ അശൂറ പൊതു അവധിദിനങ്ങൾ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപ്പിച്ചു. ജൂലൈ 16 ന് ചൊവ്വാഴ്ച്ചയും, 17ന് ബുധനാഴ്ച്ചയുമാണ് അവധികൾ പ്രഖ്യാപ്പിച്ചിട്ടുള്ളത്. അശൂറ ആചരണങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ രാജ്യത്ത് നടന്നു വരികയാണ്. കാപ്പിറ്റൽ ഗവർണണർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ കഴിഞ്ഞ ദിവസം മനാമ സന്ദർശിച്ച് അശൂറ ഒരുക്കങ്ങൾ വിലയിരുത്തി.
ഇതോടൊപ്പം രാജ്യത്തെ വിവിധ മഅ്തം മേധാവികളുടെയും ഹുസൈനിയ്യ ആഘോഷ കമ്മിറ്റികളുടെയും യോഗം ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്തു. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗവർണർമാർ, പബ്ലിക് സെക്യൂരിറ്റി ചീഫ് എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
dszfdsf