ഇന്ത്യ-ന്യൂസിലാണ്ട് അവസാന ഏകദിനം ഇന്ന്; ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്താൻ ഇന്ത്യ


ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനം ഇന്ന്. ഇതിനകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ, ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താമെന്ന് ഐ എസി സി അറിയിച്ചു. നിലവിൽ ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ്.

നിലവിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ത്യയും 113 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് ഒന്നാമതെത്താം. ഈ ടൂർണമെന്റ് ആരംഭിക്കും മുമ്പ് 115 റേറ്റിംഗ് പോയിന്റുമായി ന്യൂസിലൻഡ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 111 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു.

അതേസമയം ഇന്ന് നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ടെസ്റ്റ് പരമ്പരയില്‍ ഇടംപിടിച്ച ചില താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിക്കും. ബോളിംഗ് നിരയില്‍ ഉമ്രാന്‍ മാലിക്ക്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരും ഓള്‍റൗണ്ടറായി ഷഹബാസ് അഹമ്മദും പുതുമുഖ ബാറ്റര്‍ രജത് പടിദാറും പ്ലെയിംഗ് ഇലവനിലേക്കു വന്നേക്കും.

article-image

jgfhg

You might also like

Most Viewed