സൗദി അറേബ്യൻ ഡിഫന്ററിന്റെ ശസ്ത്രക്രിയ വിജയകരം

സൗദി ദേശീയ ടീം പ്ലയര്‍ യാസര്‍ അല്‍ഷഹറാനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കഴിഞ്ഞ സൗദി, അര്‍ജന്റീന കളിയില്‍ ഗുരുതരമായി പരിക്കു പറ്റിയ യാസിറിനെ അടിയന്തിരമായി സൗദിയിലെത്തിക്കുകയായിരുന്നു.
റിയാദ് നാഷണല്‍ഗാര്‍ഡ് ഹോസ്പിറ്റലില്‍ വെച്ചാണ് വിജയകരമായ ശസ്ത്രകിയ നടത്തിയത്. അര്‍ജന്റീനയുടെ ഷോട്ട് തടുക്കാനുള്ള ശ്രമത്തിനിടെ സൗദി ഗോളിയുടെ കാലില്‍ തട്ടിയാണ് യാസിറിന്റെ മുഖത്ത് പരിക്കേറ്റത്.
ss