മ​ലേ​ഷ്യ​ൻ ഓ​പ്പ​ണ്‍: സി​ന്ധു​വും പ്ര​ണോ​യി​യും ക്വാ​ർ​ട്ട​റി​ൽ


മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ കടന്നു. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ എച്ച്.എസ് പ്രണോയിയും ക്വാർട്ടറിൽ കടന്നു. തായ്‌ലൻഡിന്‍റെ ഫിതായാപോൺ ചയ്‌വാനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം എതിരാളി സ്വന്തമാക്കിയെങ്കിലും അവസാന രണ്ട് ഗെയിമുകളും ആധികാരിക വിജയത്തോടെ സിന്ധു സ്വന്തമാക്കി. സ്കോർ: 19-21, 21-9, 21-14.

ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ തായ് സു യിംഗ് ആണ് സിന്ധുവിന്‍റെ എതിരാളി. ചൈനീസ് തായ്പേയി താരം നാലാം സീഡ് ചോ ടീൻ ചെന്നിനെയാണ് പ്രണോയി പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകുകൾക്ക് അനായാസമായിരുന്നു പ്രണോയിയുടെ വിജയം. സ്കോർ: 21-15, 21-7.

 

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed