റിയാദിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു

റിയാദിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. അൽമഹ്ദിയ ഡിസ്ട്രിക്ടിലാണ് വാഹനാപകടം നടന്നത്. സൗദി സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അൽ സുബൈഇ, ഭാര്യ, മക്കളായ മിശാഅൽ, മുനീറ, മുന, അബ്ദുൽ ഇലാഹ്, അബ്ദുല്ല എന്നിവരാണ് മരിച്ചത്.
ബന്ധുക്കളെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ഏഴംഗ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. റിയാദ് അൽനസീം ഖബർസ്ഥാനിൽ മൃതദേഹങ്ങൾ സംസ്കരിച്ചു.