മുൻകൂർ അനുമതി കൂടാതെ ഒമാനിലെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്


ദോഫാർ ഗവർണറേറ്റിലെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് മുൻകൂർ അനുമതി കൂടാതെയുള്ള പ്രവേശനം നിരോധിച്ച് ഒമാൻ. എൻവിറോണ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മുൻകൂർ പെർമിറ്റുകൾ നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതി സംരക്ഷിത മേഖലകളുമായി ബന്ധപ്പെട്ട രാജ്യത്തെ നിയമങ്ങൾ പ്രകാരമാണ് നടപടി സ്വീകരിച്ചത്.

മുൻകൂർ അനുമതിയില്ലാതെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് പ്രവേശിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അതോറിറ്റി അറിയിച്ചു. ഇത്തരം പെർമിറ്റുകൾ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് അനുവദിക്കുന്നതെന്നും, ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻവിറോണ്മെന്റിൽ നിന്നാണ് ഇവ അനുവദിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

റാഖയൂത്, ദാൽഖുത് വിലായത്തുകൾക്കിടയിലാണ് ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവ് സ്ഥിതി ചെയ്യുന്നത്.

article-image

yrty

You might also like

  • Lulu Exhange
  • NEC REMIT

Most Viewed