സ്കൂട്ടറിൽ സഞ്ചരിക്കവേ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം


പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉജ്ജെയ്നിൽ ഇന്ന് നടന്ന സംഭവത്തിൽ ഇരുപതുകാരിയായ യുവതി സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ ഗ്ലൗസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

ശ്വാസനാളി മുറിഞ്ഞ് രക്തം വാർന്ന് ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാധവ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മേൽപാലത്തിനു സമീപത്തുവെച്ചാണ് പട്ടത്തിന്‍റെ നൂൽ യുവതിയുടെ കഴുത്തിൽ കുരുങ്ങിയതെന്ന് അഡീഷണൽ എസ്.പി രവീന്ദ്ര വർമ പറഞ്ഞു.

You might also like

Most Viewed