അക്ഷ­രം കൂ­ട്ടിവാ­യി­ക്കാന്‍ അ­റി­യാ­ത്ത­വരും എ പ്ല­സ് നേടുന്നു; പൊ­തു­വി­ദ്യാ­ഭ്യാ­സ ഡ­യ­റ­ക്ട­ർ


വാ­രി­ക്കോ­രി­യു­ള്ള മാര്‍­ക്ക് വി­ത­രണ­ത്തെ രൂ­ക്ഷ­മാ­യി വി­മര്‍­ശിച്ച് പൊ­തു­വി­ദ്യാ­ഭ്യാ­സ ഡ­യ­റ­ക്ട­ര്‍ എ­സ്.ഷാ­ന­വാസ്. അക്ഷ­രം കൂ­ട്ടി വാ­യി­ക്കാന്‍ അ­റി­യാ­ത്ത­ കു­ട്ടി­കള്‍ പോലും എ പ്ല­സ് നേ­ടു­ന്നെ­ന്നാ­യി­രു­ന്നു വി­മര്‍­ശനം. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ തയാറാ­ക്കു­ന്ന­തി­നാ­യി ക­ഴിഞ്ഞ നവംബറില്‍ ചേര്‍ന്ന അധ്യാപകരുടെ ശില്‍പശാ­ല­യില്‍ വ­ച്ച് നടത്തിയ പ­രാ­മര്‍­ശ­ത്തി­ന്‍റെ ശ­ബ്ദ­രേ­ഖ­യാ­ണ് പു­റ­ത്തു­വ­ന്നത്.

കേരളത്തില്‍ നിലവില്‍ 69,000ല്‍ അധികം വിദ്യാര്‍ഥികള്‍ എ പ്ലസ് നേടുമ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും സ്വന്തം പേരും രജിസ്റ്റര്‍ നമ്പറും കൂട്ടിവായിക്കാന്‍ അ­റി­യില്ല. പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. കുട്ടികള്‍ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വെറുതെ നല്‍­ക­രു­തെ­ന്ന് അ­ദ്ദേ­ഹം അധ്യാപകരോട് പറയുന്നതായി ശബ്ദരേഖയിൽ വ്യക്തമാണ്. എ പ്ലസും, എ ഗ്രേഡും നിസാ­രമല്ല. ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവര്‍ക്ക് പോലും എ പ്ലസ് നല്‍­കു­ക­യാ­ണെന്നും അ­ദ്ദേ­ഹം വി­മര്‍­ശിക്കുന്നുണ്ട്.

 

article-image

adsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed