രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ട്രയൽ‍ റണ്‍ ആംരംഭിച്ചു


കേരളത്തിലേക്കുള്ള രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് കാസർ‍കോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയൽ‍ റണ്‍ തുടങ്ങി. 7 മണിക്കാണ് ട്രെയിന്‍ കാസർ‍കോഡ് സ്റ്റേഷനിൽ‍ നിന്ന് പുറപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് ആദ്യ ട്രയൽ‍ റൺ‍ പുറപ്പെട്ട ട്രെയിന്‍ രാത്രി 11.35നാണ് കാസർ‍ഗോടെത്തിയത്. ഇന്ന് ട്രെയിന്‍ തിരുവനന്തപുരത്ത് തിരികെയെത്തിയ ശേഷം 4.05ന് വീണ്ടും കാസർ‍ഗോട്ടേക്കു ട്രയൽ‍ റൺ നടത്തും. ശനിയാഴ്ച കാസർ‍ഗോഡ് സ്റ്റേഷനിൽ‍ നിർ‍ത്തിയിട്ട ശേഷം ഞായറാഴ്ച പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയി ട്രെയിന്‍ ഫ്‌ളാഗ്ഓഫ് ചെയ്ത് സർ‍വ്വീസ് ആരംഭിക്കും. 

ചൊവ്വാഴ്ച മുതൽ‍ യാത്രക്കാർ‍ക്ക് വേണ്ടിയുള്ള സർ‍വീസുകൾ‍ ആരംഭിക്കും. രണ്ടാം വന്ദേഭാരത് ആലപ്പുഴ വഴിയാണ് സർ‍വീസ്. രാവിലെ 7 മണിക്ക് കാസർ‍കോഡ് നിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3:05ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലും വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി രാത്രി 11:55ന് കാസർ‍ഗോഡ് എത്തുന്ന രീതിയിലുമായിരിക്കും സർ‍വീസ്.

article-image

gfdgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed