വിസയുമായി ബന്ധപ്പെട്ട തർക്കം; എറണാകുളത്ത് പട്ടാപ്പകൽ യുവാവ് യുവതിയുടെ കഴുത്തറുത്തു

എറണാകുളത്ത് പട്ടാപ്പകൽ യുവാവ് യുവതിയുടെ കഴുത്തറുത്തു. ഉച്ചക്ക് രവിപുരത്തെ റോയ്സ് ട്രാവൽസിലാണ് സംഭവം. വിസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പള്ളുരുത്തി സ്വദേശി ജോളി പ്രകോപിതനായി യുവതിയെ അക്രമിക്കുകയായിരുന്നു. തൊടുപുഴ സ്വദേശി സൂര്യക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരമാണ്. സംഭവ സ്ഥലത്ത് നിന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിസക്കായി ട്രാവൽസ് ഉടമക്ക് യുവാവ് പണം നൽകിയിരുന്നു. വിസ ലഭിക്കാത്തതിനെ തുടർന്ന് നൽകിയ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ല. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് ട്രാവൽസ് ഓഫീസിൽ വന്നത്. എന്നാൽ, ഉടമ സ്ഥലത്തില്ലെന്ന് പറഞ്ഞതോടെ യുവതിയെ ആക്രമിക്കുകയായിരുന്നു.
ftuy