ഹലാൽ ആട് കച്ചവടമെന്ന പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് : പരാതിയുമായി നിരവധി പേർ


മലപ്പുറത്ത് ഹലാൽ ആട് കച്ചവടമെന്ന പേരിൽ വൻ സാമ്പത്തിക തട്ടിപ്പെന്ന് പരാതി. ആട് ഫാം സംരംഭത്തിൽ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർ പൊലീസിൽ പരാതി നൽകി. അരീക്കോട് ഒതായിൽ, ഹലാൽ ഗോട്ട് ഫാം എന്ന പേരിൽ സ്ഥാപനം തുടങ്ങിയവർ ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.

മലപ്പുറം സ്വദേശികളായ കെവി സലീഖ്, അബ്ദുൽ ലത്തീഫ് റിയാസ് ബാബു എന്നിവരാണ് സ്ഥാപനം തുടങ്ങിയത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ആടുകളെ ഇറക്കുമതി ചെയ്ത് വിവിധ ജില്ലകളിലെത്തിക്കുന്ന ഡീലർമാർ എന്നാണ് ഇവർ പണം നിക്ഷേപിച്ചവരെ വിശ്വസിപ്പിച്ചത്.

ഓഹരികൾ നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്ന് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചെന്ന് പരാതിക്കാർ പറയുന്നു. ഇത് വിശ്വസിച്ച് നിരവധി പേർ നിക്ഷേപം നടത്തി. തുടക്കത്തിൽ ലാഭം വിഹിതം എന്ന പേരിൽ മാസാമാസം അക്കൗണ്ടിലേക്ക്‌ പണം വന്നെങ്കിലും പിന്നീടിത് നിലച്ചു. നടത്തിപ്പുകാരെക്കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ലെന്നാണ് പണം നഷ്ടമായവർ പരാതിയിൽ പറയുന്നത്. നേരിട്ടും ബാങ്ക് ഇടപാട് വഴിയുമാണ് ആളുകൾ പണം നൽകിയിരുന്നത്. സംസ്ഥാനത്തിന് പുറത്തുള്ളവരെയും ഇവർ തട്ടിപ്പിന് ഇരയാക്കിയെന്നാണ് നിഗമനം.

article-image

aaa

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed