രാജ്യത്തെ നമ്പര്‍ വണ്‍ തുറമുഖമാവാനായി കൊച്ചി : 380 കോടിയുടെ പദ്ധതിയുമായി കേന്ദ്രം


രാജ്യത്തെ നമ്പര്‍ വണ്‍ തുറമുഖമായി കൊച്ചിയെ മാറ്റാനൊരുങ്ങി കേന്ദ്രം. വമ്പന്‍ കപ്പലുകള്‍ക്ക് തുറമുഖത്ത് അടുക്കുന്നതിനായി കപ്പല്‍ച്ചാലിന്റെ ആഴം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതിനായി സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 380 കോടി രൂപയാണ് അനുവദിക്കുക. കൊച്ചി തുറമുഖത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

പദ്ധതി പ്രകാരം കപ്പല്‍ച്ചാലിന്റെ ആഴം 16 മീറ്ററായാകും ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തുന്നത്. കപ്പല്‍ച്ചാലിന് നിലവില്‍ 14.5 മീറ്ററാണ് ആഴം. ആഴം കൂട്ടുന്നതോടെ വല്ലാര്‍പാടം ടെര്‍മിനലിന്റെ കണ്ടെയ്നര്‍ കൈകാര്യശേഷി നിലവിലെ 10 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകളില്‍ നിന്ന് 20 ലക്ഷം കണ്ടെയ്നറുകളായി ഉയര്‍ത്താനാകും.

അതേസമയം, കൊച്ചി തുറമുഖം വികസിപ്പിക്കുന്നതോടെ കൊളംബോ തുറമുഖത്തിന് വന്‍ തിരിച്ചടിയാകും. നിലവില്‍ വമ്പന്‍ അന്താരാഷ്ട്ര ചരക്കുകപ്പലുകള്‍ കൊളംബോ തുറമുഖത്താണ് എത്തുന്നത്. പിന്നീട് ഇവിടെ നിന്നാണ് കൊച്ചിയിലേക്കും തിരിച്ചും സാധനങ്ങള്‍ എത്തിക്കുന്നത്. ആഴം കൂട്ടുന്നതോടെ ഈ കപ്പലുകള്‍ക്ക് കൊച്ചി തുറമുഖത്തേക്ക് എത്താനാകും.

article-image

aaa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed