ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കിയ ഉത്തരവിന് സ്‌റ്റേ


മാധ്യപ്രവര്‍ത്തകനായിരുന്ന കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിടരാമനെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. നരഹത്യാ കുറ്റം സ്‌റ്റേ ചെയ്ത കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാരിന്റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. രണ്ട് മാസത്തേക്ക് വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കുവാനും കോടതി ഉത്തരവിട്ടു.

പ്രതികള്‍ക്കെതിരായ മനപ്പൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കിയതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളിയെങ്കിലു നരഹത്യാ കേസ് ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വാഹനാപകട കേസില്‍ മാത്രം വിചാരണ നടത്തുവനായിരുന്നു കീഴ് കോടതി നിര്‍ദേശം.

മുമ്പ് ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിടരാമനെ സര്‍ക്കാര്‍ നിയമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് സപ്ലൈകോ ജനറല്‍ മാനേജരായി നിയമിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ നരഹത്യാ കേസ് ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

article-image

aa

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed