യാത്രക്കാരനായ വിദ്യാർ‍ഥി റോഡിലേക്ക് തെറിച്ചുവീണിട്ടും നിർ‍ത്താതെ കെഎസ്ആർ‍ടിസി ബസ്സ്


യാത്രക്കാരനായ വിദ്യാർ‍ഥി റോഡിലേക്ക് തെറിച്ചുവീണിട്ടും നിർ‍ത്താതെ കെഎസ്ആർ‍ടിസി ബസ്. കൊല്ലം കുണ്ടറയിലാണ് സംഭവം. എഴുകോൺ‍ ടെക്നിക്കൽ‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർ‍ഥി നാന്തിരിക്കൽ‍ ഷീബ ഭവനിൽ‍ നിഖിലിനാണ് പരിക്കേറ്റത്. ബസ് വളവ് തിരിയുന്നതിനിടെ വാതിലിൽ‍ നിൽ‍ക്കുകയായിരുന്ന നിഖിൽ‍ തെറിച്ചുവീഴുകയായിരുന്നു. യാത്രക്കാർ‍ ബഹളംവച്ചെങ്കിലും ബസ് നിർ‍ത്തിയില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം എഴുകോണ്‍ പെട്രോൾ‍ പമ്പിനടുത്തായിട്ടാണ് സംഭവം. കൊട്ടാരക്കര−കരുനാഗപ്പള്ളി കെഎസ്ആർ‍ടിസി ബസിനുള്ളിൽ‍ തിരക്കായതിനാൽ‍ നിഖിലും സഹപാഠികളും വാതിൽ‍പ്പടിയിൽ‍നിന്നാണ് യാത്ര ചെയ്തത്.

പെട്രോൾ‍ പമ്പിന് സമീപത്തുള്ള വളവ് തിരിയുന്നതിനിടെ നിഖിൽ‍ വാതിൽ‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. യാത്രക്കാർ‍ ബഹളംവച്ചെങ്കിലും ബസ് സംഭവസ്ഥലത്ത് നിർ‍ത്താതെ ചീരങ്കാവ് ജംഗ്ഷനിലാണ് നിർ‍ത്തിയത്. തലയ്ക്കും കാലിനും പരിക്കേറ്റ നിഖിലിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഹോംഗാർഡ് സുരേഷ് ബാബു ആശുപത്രിയിൽ എത്തിച്ചു.

article-image

cvjvk

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed