മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ 11.30ന് തുറക്കും


മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ 11.30ന് തുറക്കും. രണ്ട് ഷട്ടറുകൾ 30 സെന്‍റിമീറ്ററാണ് ഉയർത്തുക. ആദ്യ രണ്ട് മണിക്കൂറിൽ 534 ഘനയടി വെള്ളം ഒഴുക്കും. രണ്ട് മണിക്കൂറിന് ശേഷം 1,000 ഘനയടിയായി ഉയർത്തും. ക്രമീകരണങ്ങൾ തയാറെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് 137.25 അടിയാണ്.
അതേസമയം, ഇടുക്കി ഡാമും തുറക്കുന്നത് പരിഗണനയിലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. എൻഡിആർഎഫിന്‍റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed