തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ


കല്ലമ്പലത്ത് ഒരുവീട്ടിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമ്പാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജീഷ്, സന്ധ്യയുടെ മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. കല്ലമ്പലത്ത് തട്ടുകട നടത്തിവരികയായിരുന്നു മണിക്കുട്ടൻ. മണിക്കുട്ടൻ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷംകഴിച്ച് മരിച്ച നിലയിലുമായിരുന്നു. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. മണിക്കുട്ടന്‍റെ തട്ടുകടയ്ക്കെതിരെ പഞ്ചായത്ത് ആരോഗ്യവിഭാഗം നടപടിയെടുത്തിരുന്നു. രണ്ടു ദിവസമായി കട തുറന്നിരുന്നില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കട പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്.

മണിക്കുട്ടനെയും കുടുംബത്തെയും പുറത്ത് കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed