ആറ്റിങ്ങലിലെ അച്ഛന്റെയും മകന്റെയും മരണത്തിന് കാരണം ബഹ്റൈനിലുള്ള ഭാര്യയും കൂട്ടുകാരുമെന്ന് ആത്മഹത്യകുറിപ്പ്


ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ സംഭവത്തിൽ തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജന്റെ ആത്മഹത്യകുറിപ്പ് പുറത്ത്. ഇന്നലെ രാത്രി 11 മണിയോടെ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് വെച്ച് ടാങ്കർ ലോറിയിൽ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ പ്രകാശ് ദേവരാജനൊപ്പം 12 വയസുകാരനായ മകനും മരണപ്പെട്ടു. തന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികൾ ബഹ്റൈനിൽ ജോലി ചെയ്യുന്ന ഭാര്യയും അവരുടെ കൂട്ടുകാരുമാണെന്ന് ആത്മഹത്യകുറിപ്പിൽ പ്രകാശ് ദേവരാജൻ എഴുതിയിരിക്കുന്നത്.

ഭാര്യയും നാല് സുഹൃത്തുക്കളും ചേർന്ന് തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും ദ്രോഹിച്ചു എന്നും ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്നും കുറിപ്പിൽ പറയുന്നു.

“അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..” എന്നു മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്നും പ്രകാശ് മകളോടു പറയുന്നുണ്ട്. മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബൈയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിൻ്റെ അമ്മ പ്രസന്ന എന്നിവർ ആണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആത്മഹത്യ കുറിപ്പിൽ സൂചിപ്പിക്കുന്ന നാലുപേർക്ക് എതിരെ പ്രകാശ് രണ്ട് ദിവസം മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

 

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed