അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം; കേരളത്തിൽ 17 വരെ വ്യാപകമായ മഴക്ക് സാധ്യത


കൊച്ചി: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബികടലിൽ ലക്ഷദ്വീപ് തീരത്തിനു സമീപവും തെക്ക് കിഴക്കന് ബംഗാൾ ഉൾകടലിലുമാണ് ന്യൂനമർദങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. തെക്ക് കിഴക്കൻ അറബികടലിൽ ലക്ഷദ്വീപ് തീരത്തിനു സമീപമാണ് ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്. 

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും ന്യൂനമർദം രൂപപ്പെട്ടു. അടുത്ത് 24 മണിക്കൂറിൽ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ആന്ധ്രാ പ്രദേശ് − ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.കേരളത്തിൽ ഒക്ടോബർ 17 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

You might also like

Most Viewed