ബെയ്ജിംഗിൽ നടക്കാനിരിക്കുന്ന വിന്‍റർ ഒളിന്പിക്സിന് വിദേശകാണികളെ അനുവദിക്കില്ല


ലൗസാൻ: ചൈനയിലെ ബെയ്ജിംഗിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന വിന്‍റർ ഒളിന്പിക്സിന് വിദേശകാണികളെ അനുവദിക്കില്ലെന്ന് അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മിറ്റി. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് ഒളിന്പിക്സ് കമ്മിറ്റിയുടെ തീരുമാനം. പൂർണമായി കോവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചവരെ 21 ദിവസത്തെ ക്വാറന്‍റൈനിൽ നിന്നും ഒഴിവാക്കും. 

അർഹരായവർക്ക് ന്യായമായ മെഡിക്കൽ ഇളവ് അനുവദിക്കുമെന്നും ഐഒസി അറിയിച്ചു. ഒളിന്പിക്സിൽ പങ്കെടുക്കുന്ന എല്ലാവരും ബയോബബിളിൽ ആയിരിക്കുമെന്നും അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മിറ്റി അറിയിച്ചു.

You might also like

Most Viewed