പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ച് വി.എം സുധീരൻ


തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ‍ നിന്ന് വി.എം സുധീരൻ രാജിവച്ചതിന് പിന്നാലെ അനുനയ നീക്കവുമായി നേതാക്കൾ‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ‍ വി.എം സുധീരനുമായി കൂടിക്കാഴ്ച നടത്തുകയാണ്. സുധീരന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച. 

കൂടിക്കാഴ്ചയ്ക്കിടെ വി.എം സുധീരൻ പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ‍ മതിയായ ചർ‍ച്ചകൾ‍ നടക്കുന്നില്ലെന്ന് സുധീരൻ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയെ മറികടന്ന് പല തീരുമാനങ്ങളും നേതാക്കൾ‍ ഏകപക്ഷീയമായെടുത്തു. നയപരമായ തീരുമാനങ്ങൾ‍ രാഷ്ട്രീയകാര്യ സമിതിയോട് ചർ‍ച്ച ചെയ്യേണ്ടതായിരുന്നു. സമിതിയെ നോക്കുകുത്തിയാക്കിയെന്നും സുധീരൻ ആരോപിച്ചു.

അതേസമയം വി.എം സുധീരനെ കൂടി ഉൾ‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നാണ് എക്കാലത്തും കോൺ‍ഗ്രസും കെപിസിസിയും ആഗ്രഹിക്കുന്നതും ആലോചിക്കുന്നതുമെന്നും കെ. സുധാകരൻ പ്രതികരിച്ചു.

You might also like

Most Viewed