കെ പി ശർമ ഒലിക്ക് തിരിച്ചടി; നേപ്പാള്‍ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് ലീഡ്


നേപ്പാള്‍ പാര്‍ലമെന്റിലേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദ്യൂബയുടെ നേപ്പാളി കോണ്‍ഗ്രസ് 32 സീറ്റിലും മുഖ്യ എതിരാളികളായ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ സി.പി.എന്‍ – യു.എം.എല്‍ 17 സീറ്റിലും ലീഡ് ചെയ്യുന്നു.

ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം മസ്താംഗ് മണ്ഡലത്തില്‍ മാത്രമാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്. ഇവിടെ നേപ്പാളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യോഗേഷ് ഗൗചന്‍ വിജയിച്ചു. ഇത്തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സ്ഥാനാര്‍ത്ഥിയായി യോഗേഷ്. പാര്‍ലമെന്റിലെ 275 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 138 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

 

article-image

aa

You might also like

  • NEC

Most Viewed