തായ്‌വാന് ചുറ്റും വെടിവെയ്പ് ഉൾപ്പെടെയുളള സൈനിക അഭ്യാസ പ്രകടനം; പെലോസിയുടെ സന്ദർശനത്തിൽ കലിയടങ്ങാതെ ചൈന


അമേരിക്കൻ ജന പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ പ്രകോപനം തുടർന്ന് ചൈന. തായ്‌വാന് ചുറ്റും സൈനിക അഭ്യാസ പ്രകടനം നടത്താനാണ് ചൈനയുടെ തീരുമാനം.

മുൻ നിര യുദ്ധകപ്പലുകൾ ഉൾപ്പെടെ അണിനിരക്കുന്ന സൈനിക അഭ്യാസ പ്രകടനം നാല് ദിവസം നീണ്ടു നിൽക്കുമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാകും ചൈനയുടെ സൈനിക അഭ്യാസ പ്രകടനങ്ങൾക്ക് തുടക്കമാകുക. തായ്‌വാന് ചുറ്റുമുള്ള വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാകും ചൈനയുടെ അഭ്യാസ പ്രകടനങ്ങൾ. നാല് ദിവസത്തോളം നീണ്ടു നിൽക്കുന്ന അഭ്യാസ പ്രകടനങ്ങൾ ഞായറാഴ്ച ഉച്ചയോടെയാകും ചൈന അവസാനിപ്പിക്കുക.ആദ്യമായാണ് തായ്‌വാന് ചുറ്റും ചൈന അഭ്യാസ പ്രകടനം നടത്തുന്നത്.

നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ മേഖലയിൽ മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണ് ചൈനയുടെ ലക്ഷ്യം.നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നേരത്തെ ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം സൈനിക അഭ്യാസ പ്രകടനത്തിനായി തായ്‌വാന്റെ സമുദ്ര മേഖല ഉപയോഗിക്കരുതെന്ന് തായ്‌വാൻ മാരിടെെം ആന്റ് പോർട്ട് ബ്യൂറോ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൈനയുടെ പ്രകോപനം നേരിടാൻ തായ്‌വാൻ കടലിടുക്കിൽ യുദ്ധ കപ്പലുകൾ വിന്യസിച്ച് അമേരിക്കയും സജ്ജമായി കഴിഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed