ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിൽ


കോവിഡിന്‍റെ നാലാം തരംഗ ഭീതി നിലനിൽക്കെ രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,044 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയതായി 56 മരണവും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,25,660 ആയി ഉയർന്നു. 

4.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 1,40,760 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 18,301 പേർ പുതിയതായി രോഗമുക്തി നേടിയതായും കേന്ദ്രം അറിയിച്ചു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed