ലോകത്തിലെ ഏറ്റവും വലിയ സന്പന്നൻ ഇലോൺ മസ്ക്; ഏഷ്യയിൽ മുകേഷ് അംബാനി


ലേകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂസ്ബർഗ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും ധനികൻ. ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.7 ബില്യൺ ഡോളറാണ് ആസ്തി. തൊട്ടുപിന്നാലെ ഒൻപതാം സ്ഥാനത്ത് ഗൗതം അദാനിയാണ്. 98.7 ബില്യൺ ഡോളറാണ് ആസ്തി.

അതി സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് പതിവ് പോലെ ഇലോൺ മസ്‌ക് തന്നെയാണ്. 227.5 ബില്യൺ ഡോളറാണ് ഇലോൺ മസ്‌കിന്റെ ആസ്തി. ജെഫ് ബെസോസ്, ബർണാഡ് അർണോൾട്, ബിൽ ഗേറ്റ്‌സ്, വാരൺ ബഫറ്റ്, ലാരി പേജ്, സർജി ബ്രിൻ എന്നിവരാണ് രണ്ട് മുതൽ ഏഴ് വരെയുള്ള സ്ഥാനക്കാർ.

ഇന്ത്യയിൽ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നാലെ വിപ്രോ മുൻ ചെയർമാൻ അസിം പ്രേംജി, എച്ച്‌സിഎൽ സ്ഥാപകൻ ശിവ് നാടാർ, ലക്ഷ്മി മിത്തൽ, രാധാകൃഷ്ണൻ ദമിനി, ഉദയ് കൊടക്, ദിലീപ് ഷാംഗ്‌വി എന്നിവരാണ് പട്ടികയിൽ ഇടം നേടിയ ധനികർ.

You might also like

  • Straight Forward

Most Viewed