കാർഡിയാക്ക് ചെക്ക് അപ്പ് കാംപെയിൻ സംഘടിപ്പിച്ചു

ബഹ്റൈൻ കേരളീയസമാജം അംഗങ്ങൾക്കായി അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കാർഡിയാക്ക് ചെക്ക് അപ്പ് കാംപെയിൻ സംഘടിപ്പിച്ചു. 300 ഓളം അംഗങ്ങൾ ഇത് ഉപയോഗപ്പെടുത്തിയതായി സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തകുറിപ്പിലൂടെ അറിയിച്ചു.
ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി ശങ്കർ ശുക്ല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അൽ ഹിലാൽ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി.
fgjv