മനുഷ്യകടത്ത് കേസുകളിൽ കുറവ് രേഖപ്പെടുത്തി ബഹ്റൈൻ


മനുഷ്യകടത്ത് കേസുകളിൽ കുറവ് രേഖപ്പെടുത്തി ബഹ്റൈൻ. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 25 കേസുകൾ മാത്രമാണ് മനുഷ്യകടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 29 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന വർക്കിങ് ഗ്രൂപ് യോഗത്തിലാണ് ഇതുസംബന്ധിച്ച കണക്കുകൾ അവതരിപ്പിച്ചത്. മനുഷ്യക്കടത്ത് സംബന്ധിച്ച അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് റിപ്പോർട്ടിലെ മികച്ച റാങ്കിങ്ങിൽ തുടർനടപടികൾ സ്വീകരിക്കുകയാണ് വർക്കിങ് ഗ്രൂപ്പിന്റെ ദൗത്യം. ദേശീയ, അന്തർദേശീയ നേട്ടങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ മികച്ച റാങ്കിങ് നിലനിർത്തുന്നതിനുമുള്ള നടപടികൾ യോഗം അവലോകനം ചെയ്തു.

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed