ബഹ്റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൻ ടൂർണമെന്റ് സമാപിച്ചു


മനാമ

ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ബഹ്റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൻ ടൂർണമെന്റ് സമാപിച്ചു. ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നായി നിരവധി കളിക്കാരാണ് ടൂർണമെന്റിൽ പങ്കെടുത്തത്.  പുരുഷൻമാരുടെ സിംഗിൾസ് മത്സരത്തിൽ ഇന്തോനേഷ്യയുടെ ബോബി സെട്ടിയാബുദി വിജയി ആയപ്പോൾ, വനിതകളുടെ സിംഗിൾസിൽ ആയിഷ ഫത്തേത്താനിയാണ് വിജയകിരീടം ചൂടിയത്. 

article-image

വനിതകളുടെ ഡബിൾസ് ഫൈനലിൽ ഹോങ്കോങ്കിന്റെ യൂങ്ങ് നങ്ഗ ടിങ്ങ്. യൂങ്ങ് പൂയി ലാം എന്നിവർ വിജയിച്ചപ്പോൾ പുരുഷൻമാരുടെ ഡബിൾസ് മത്സരത്തിൽ  ഇന്തോനേഷ്യയുടെ അമ്റി സ്യാഹാൻവി, ക്രിസ്റ്റഫർ ഡേവിഡ് വിജയ എന്നിവർ ജേതാക്കളായി. 

article-image

മിക്സ്ഡ് ഡബിൾസ് മത്സരത്തിൽ ഹോങ്കോങ്ങ് താരങ്ങളായ ലീ, നങ്ഗ ടീം വിജയിച്ചു. 

You might also like

Most Viewed