പ്രവാസി ഗൈഡൻസ് ഫോറം കുട്ടികൾക്കായി ഓൺലൈൻ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു


മനാമ; ബഹ്റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ കൂട്ടായ്മയായ പ്രവാസി ഗൈഡൻസ് ഫോറം കുട്ടികൾക്കായി ഓൺലൈൻ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 11 മുതൽ ആഴ്ച്ചയിൽ മൂന്ന് ദിവസം ആഗസ്ത് 22 വരെ നടക്കുന്ന ക്യാമ്പ് രാവിലെ 10.30 മണി മുതൽ 12.30 മണി വരെയാണ് നടക്കുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങിനെ മൂന്ന് വിഭാഗമായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേകം തയ്യാറാക്കിയ കരിക്കുലം വെച്ചു കൊണ്ട് പരിചയസമ്പത്തുള്ള അദ്ധ്യാപകരും കൗൺസിലർമാരുമാണ് ക്യാമ്പ് നയിക്കുന്നത്. 36 മണിക്കൂർ നേരത്തെ ക്ലാസുകൾക്ക് ഇരുപത് ദിനാറാണ് ആകെ ഫീസ്. താത്പര്യമുള്ളവർ 35680258 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed