കിച്ചുവിന്റെ അച്ഛാ...


ബഹ്റിനടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ സാന്പത്തിക നയങ്ങളിൽ കാതലായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് തുടങ്ങിയിരിക്കുന്നു. സബ്സിഡി വെട്ടികുറയ്ക്കുക, vat ഏർപ്പെടുത്തുക, ലൈസൻസ് ഫീസ്, കന്പനി രജിസ്ട്രേഷൻ ഫീസ് വർദ്ധിപ്പിക്കുക എന്നതാണ് ആദ്യ ഘട്ടത്തിലെ പ്രധാന മാറ്റങ്ങൾ.

സ്വദേശിയുടെ ജീവിത നിലവാരത്തിന് കോട്ടം തട്ടാതെ വിദേശികളെ മാത്രം ടാർഗെറ്റ് ചെയ്ത് കൊണ്ടാണ് പുതിയ നിയമങ്ങൾ എന്ന് ബഹ്റിനടക്കമുള്ള രാജ്യങ്ങൾ സൂചിപ്പിക്കുന്പോൾ, വർഷങ്ങളായി ഗൾഫ് രാജ്യങ്ങളിൽ സസുഖം വാഴുന്ന വിദേശികളെ ഇത് പരിഭ്രാന്തരാക്കുന്നുണ്ട്.

പലരും ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുന്പോൾ ആദ്യം പറയുന്ന അഭിപ്രായം ഇന്ത്യയിലേയ്ക്ക് തിരികെ പോകാൻ സമയമായി എന്നാണ്. ഇന്ത്യാ മഹാരാജ്യം സാന്പത്തികമായിട്ടും സാമൂഹികമായിട്ടും വളരുന്നുണ്ടെങ്കിലും അവിടെയും ജീവിതം കഠിനം തന്നെ.

minto യുടെ പരസ്യത്തിൽ, പഠിക്കുന്പോൾ ടി.വി കണാമോ എന്ന് ചോദിക്കുന്ന മകൻ, കിച്ചുവിന്റെ മുഖത്ത് നോക്കി ദേഷ്യത്തോടെ അച്ഛനെ വിളിക്കുന്ന അമ്മ, മകൻ minto തിന്ന് കഴിഞ്ഞ് ടി.വി കാണുന്പോൾ പഠിച്ചോട്ടെ എന്ന ചോദ്യത്തിന്സ ന്തോഷത്തോടെ തലയാട്ടുന്നു. ഇവിടെ പ്രാവാസികളും ചെയ്യേണ്ടത് minto
നുണഞ്ഞ് വ്യത്യസ്തമായി ചിന്തിക്കുക എന്ന രീതി തന്നെ.

പച്ചക്കറി, ഇറച്ചി മുതൽ വൈദ്യുതിയുടേയും പെട്രോളിന്റേയും വില വിദേശീയർക്ക് മാത്രം എങ്ങിനെ വർദ്ധിപ്പിക്കാം, അതിലുള്ള സാങ്കേതിക പരിമിതികൾ എന്തെല്ലാം എന്നാണ് സാന്പത്തിക വിദഗ്ദ്ധർ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നത്.

എണ്ണയുടെ വില അടുത്ത കാലത്തോ അല്ലെങ്കിൽ ഭാവിയിലോ കൂടുമെന്ന പ്രതീക്ഷ തന്നെ അസ്ഥാനത്താണ്. ഭീകരാക്രമണത്തിന്റെയും ചേരിപോരിന്റെയും ഭീഷണിയിൽ സൗദിയടക്കമുള്ള രാജ്യങ്ങൾ ബില്യണുകളാണ് സുരക്ഷാസേനയ്ക്കും ആയുധങ്ങൾ വാങ്ങാനും ചിലവഴിക്കുന്നത്. ഒരു ഭാഗത്ത് സാന്പത്തികമായി വരവ് കുറയുകയും ഒപ്പം മറുഭാഗത്ത് ചിലവ് കൂടുകയും, രാഷ്ട്രീയ സങ്കീർണ്ണതകൾ വർദ്ധിക്കുകയും
ചെയ്യുന്പോൾ സാമൂഹികവും സാന്പത്തികവുമായ വികസനം മന്ദഗതിയിലാകും എന്നുറപ്പ്.

ഇവിടെ വരാവുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് വിദേശ തൊഴിലാളികളുടെ ജീവിത ചിലവ് കൂടുന്പോൾ അതിനൊരു താങ്ങായ് അവരുടെ വരുമാനം കൂട്ടു വാൻ ഇന്നത്തെ സാഹചര്യത്തിൽ തൊഴിലുടമക്ക് സാധിക്കില്ല എന്നതാണ്.

ഏതൊരു രാജ്യത്തിന്റേയും ആദ്യാത്മികവും, നൈതികവും, സാംസ്കാരികവും, സാന്പത്തികവുമായ പരിണാമങ്ങൾ ഉണ്ടാകുന്നത് അവിടുത്തെ ചില സാഹചര്യങ്ങൾക്കനുസരിച്ചാണ്.

തദ്ദേശീയരുടെ സാംസ്കാരിക ചരിത്രം, സാന്പത്തിക നയങ്ങൾ, ദീർഘവീക്ഷണമുള്ള പദ്ധതികൾ, സാങ്കേതികവും ശാസ്ത്രപരവുമായ മുന്നേറ്റങ്ങൾ, ഉൽപ്പാദന വിതരണ സംവിധാനങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ട ചിലത്.

ഗൾഫ് രാജ്യങ്ങൾക്ക് സംഭവിച്ച പ്രധാനപ്പെട്ട പരാജയങ്ങൾ ലോകത്തിലെ ഏറ്റവും സന്പന്നരായ സൗദിയടക്കമുള്ള രാജ്യങ്ങൾ സാങ്കേതിക വിദ്യയിലും, ശാസ്ത്ര ഗവേഷണത്തിലും കൺസ്യൂമർ ഗുഡ്സ് ഉത്പ്പാദിപ്പിക്കുന്നതിലും വേണ്ടത്ര പരിഗണന നൽകിയിട്ടില്ല എന്നതാണ്.

പകരം അമേരിക്ക, ജപ്പാൻ, ജർമ്മനി, ഫ്രാൻസ്, കൊറിയ, മുതലുള്ള രാജ്യങ്ങൾ ഈ
അവസരം മുതലാക്കി വിലകൂടിയ വാഹനങ്ങൾ മുതൽ ആയുധങ്ങൾ വരെ ഗൾഫ് മാർക്കറ്റിൽ വിറ്റ് ലാഭം കൊയ്തു. ഇന്ന് മൊട്ടുസൂചി മുതൽ മൊബൈൽ വരെ കാശ് കൊടുത്ത്വാ ങ്ങേണ്ട ഗതിയിലാണ് ജി.സി.സിയിലെ മിക്ക രാജ്യങ്ങളും.

യൂറോപ്യൻ രാജ്യങ്ങളെ പോലെ ഒരോ ജി.സി.സി രാജ്യവും സ്വയം പര്യാപ്തമാക്കുവാൻ പറ്റുന്ന ചില U.S.P ഉണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സൗദിഅറേബ്യ വാഹനങ്ങളും, ആയുധങ്ങളും നിർമ്മിച്ച് തുടങ്ങുക. ബഹ്റിൻ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഹബ്ബ് ആക്കി മാറ്റുക. ഒമാൻ കൃഷിയിൽ ഫോക്കസ്
ചെയ്യുക. ഖത്തർ ഇന്റസ്ട്രിയൽ ഹബ്ബാക്കുക. അബുദാബി ഫിനാൻസ് സെന്റർ ആക്കുക. ദുബൈ ഹോങ്കോംഗ് പോലെ ടൂറിസം പ്രമോട്ട് ചെയ്ത് ഗൾഫിലേയ്ക്കുള്ള കവാടമായി നിൽക്കുക. ഗൾഫിലെ പണം ഗൾഫ് രാജ്യങ്ങളിൽ തന്നെ ഒഴുകാനും പരസ്പരം സഹായിക്കാനും, ഇത് വഴി സാന്പത്തിക പര്യാപ്തത കൈവരിക്കാനും ഗൾഫ്‌ രാജ്യങ്ങൾക്ക് സാധിക്കും.

തീരെ പ്രതീക്ഷിക്കാതെ കടന്ന് വന്ന അതിസങ്കീർണ്ണമായ രാഷ്ട്രീയ മത പ്രശ്നങ്ങളാണ് ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കുന്ന നേതാക്കളുടെ മുന്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

ബഹ്റിനടക്കമുള്ള രാജ്യങ്ങളോട് സാന്പത്തികമായ കടപ്പാടിനപ്പുറം മാനസികവും സാമൂഹികവുമായ കടപ്പാട് മലയാളികളടക്കമുള്ള വിദേശീയർക്കുണ്ട്. മാർക്കറ്റ്കൂടുതൽ കഠിനമാകുന്പോൾ തിരിച്ചോടാതെ ഇവിടെ നിന്നുകൊണ്ട് ഈ രാജ്യത്തിനൊപ്പം നിലനിൽക്കുക എന്ന ‘കിച്ചുവിന്റെ’ ചിന്തയാണ് മിന്റോ മിഠായി നുണഞ്ഞ് നമ്മൾ ഇപ്പോൾ ചിന്തിക്കേണ്ടത്.

ബഹ്റിനിൽ മൂന്നിൽ ഒരു ഭാഗം ഏഷ്യക്കാരാണ്. അതിൽ വലിയൊരു ഭാഗം മലയാളികളും. ഇവിടെയുള്ള മലയാളികളിൽ ചെറിയൊരു ഭാഗം മാത്രമേ ബഹ്റിന്റെ സാന്പത്തികവും സാമൂഹികവുമായ മാറ്റത്തിന് കാരണമാകുന്ന വ്യാപാര വ്യവസായങ്ങൾ തുടങ്ങിയിട്ടുള്ളു. മൂലധനവും സന്പത്തും സൃഷ്ടിക്കുന്നത് അദ്ധ്വാനവും, തൊഴിലാളികളും, യന്ത്രങ്ങളും വഴി മാത്രമല്ല. പകരം ക്രിയാത്മകമായ ബോധ
ശക്തിയാണ് ഉൽപ്പാദനത്തിന്റെ പ്രസക്ത ഘടകം. ബോധമനസ്സിന്റെ കണ്ടെത്തലുകളാണ് ഈലോകത്തിന്റെ മുഴുവൻ സന്പത്തും.

ഒരു കാറ് പോലും സ്വന്തമായിട്ടില്ലാത്ത Uber ആണ് ലോകത്തെ ഏറ്റവും വലിയ കാർ കന്പനി. ഒരു വാർത്തയും സ്വന്തമായി റിപ്പോർട്ട് ചെയ്യാത്ത ഫേസ്ബുക്കാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വാർത്താ മാധ്യമം. വിൽക്കുവാൻ സ്വന്തമായി ഒരു ഉൽപ്പന്നം പോലുമില്ലാത്ത Alibabaയാണ് ഇന്ന് ഏറ്റവും കൂടുതൽ
ഉൽപ്പന്നങ്ങൾ വിൽക്കുന്ന കന്പനി. കയ്യിൽ ഒരു തരി ഭൂമി പോലുമില്ലാത്ത Airbnbയാണ് ഏറ്റവും വലിയ റിയൽ എസ്റ്ററ്റ് കച്ചവടക്കാർ.

ഒന്നുമില്ലാത്തവർ എല്ലാം നേടുന്ന കാലമാണിത്. ഓരോ മലയാളിയും അവരുടെ മനസ്സിലുള്ള ഓരോ പുതിയ ചിന്തകളും കൂടെയുള്ള വിദേശിയുമായി ഇരുന്ന് ചർച്ച ചെയ്ത് സ്വന്തം നാട്ടിൽ നിന്നുള്ള ബിസിനസ്സുകാരുമായി യോജിപ്പിക്കുക.

പറ്റാവുന്ന ചെറിയ ബഡ്ജറ്റിൽ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുക. വെള്ളം കലങ്ങി തുടങ്ങുന്പോൾ മീനുകളെ പിടിക്കുവാൻ എളുപ്പം എന്ന പഴഞ്ചൊല്ലിനൊപ്പം ബെൽറ്റ് ഇത്തിരി മുറുക്കി കെട്ടുന്നത് നല്ലത് തന്നെ എന്ന് കിച്ചുവിന്റെ അച്ഛൻമാരെ ഓർമ്മപ്പെടുത്തി കൊണ്ട്..

You might also like

  • Lulu Exchange
  • Straight Forward

Most Viewed