തോക്ക് തോൽക്കും വാക്കുകൾ
എനിക്കേറ്റവും സഹതാപം തോന്നിയ വ്യക്തി ആരാണെന്ന് ചോദിച്ചാൽ, അത് ഒരു ദിവസം നാൽപ്പതിലധികം സിഗരറ്റുകൾ പുകച്ച് തീർക്കുന്ന രണ്ട് വയസ്സുകാരനായ അർദി റിസാൽ എന്ന ഇന്തോനേഷ്യൻ പയ്യനല്ല. ദേഹമാസകലം തളർന്നിട്ടും തന്റെ ബുദ്ധി വൈഭവത്തിലൂടെ ലോകത്തെ ഇന്നും വിസ്മയപ്പെടുത്തുന്ന സ്റ്റീഫൻ ഹോക്കിൻസോ, തീവ്രവാദികളുടെ തോക്കിൻമുനയിൽ ജീവൻമരണ പോരാട്ടം നടത്തിയ യൂസഫ് മലാലയോ അല്ല. മറിച്ച് ഞാൻ ഏറ്റവുമധികം സഹതപിച്ചത് 2013ൽ ഡിസംബർ 15ന് അഫ്ഗാനിസ്ഥാനിൽ പിടിയിലായ ഒരു ചാവേർ ചുമരും ചാരി നിസ്സംഗതയോടെ നിൽക്കുന്ന ഫോട്ടോയും അതിന്റെ താഴെയുള്ള വാർത്തയും വായിച്ചപ്പോഴാണ്.
പോലീസ് ഉദ്യോഗസ്ഥർ പ്രസ്തുത തീവ്രവാദിയെ പരിശോധിച്ചപ്പോൾ അദ്ദേഹത്തിന്റെ അടിവസ്ത്രത്തിന്റെ ചുറ്റുമായി ഒരു ലോഹനിർമ്മിത കവചം കണ്ടെടുത്തു. ഇത് ധരിച്ചതെന്തിന് എന്നന്വേഷിച്ചപ്പോൾ സത്യസന്ധനായ തീവ്രവവാദി, അത് ബോംബ് പൊട്ടി മരിക്കുന്പോൾ തന്റെ ൈലഗിംകാവയവം തകരാതെ സൂക്ഷിക്കുവാൻ ചെയ്തതാണെന്ന് സങ്കടത്തോടെ പറഞ്ഞു. സ്വയം പൊട്ടിത്തെറിച്ച് ദൈവത്തിനെ പ്രീതിപ്പെടുത്തിയാൽ സ്വർഗ്ഗത്തിലെത്തുമെന്നും അവിടെ അയാൾക്കായി 72 സുന്ദരികളായ കന്യകമാരെ കരുതിയിട്ടുണ്ടെന്നും ഇയാളെ ചിലർ വിശ്വസിപ്പിച്ചിരിക്കുന്നു. മരണം സംഭവിച്ച ആത്മാവ് സ്വർഗ്ഗത്തിലെത്തുന്പോൾ തന്റെ ലൈംഗികാവയവം കൊറിയർ വഴി സ്വർഗത്തിലെത്തുമെന്ന് വിശ്വസിച്ച ആ മനുഷ്യനെ ലോകം തീവ്രവാദിയെന്ന് വിളിക്കുന്പോൾ നമ്മൾ വിളിക്കേണ്ടത് മന്ദബുദ്ധിയെന്നോ പൊട്ടനെന്നോ ആണ്.
മനുഷ്യനും മൃഗവും തമ്മിലുള്ള പ്രധാന അന്തരം ബുദ്ധിശക്തിയിലുള്ള വ്യതിയാനമാണ്. ഒരു ശരാശരി മനുഷ്യന്റെ IQ 70നും 90നും ഇടയ്ക്കായിരിക്കും. 130 സ്കോർ ലഭിക്കുന്നവർ ബുദ്ധിമാന്മാരും അതിലും കൂടുതൽ ഉള്ളവർ അതിബുദ്ധിമാന്മാരും ആണ്.
ലിയാനാഡോ ഡാവിഞ്ചി, ആൽബർട്ട് ഐൻസ്റ്റീൻ, സൗത്ത് കൊറിയയിൽ ജീവിച്ചിരിക്കുന്ന കിം യുങ് യോങ് എന്ന എഞ്ചിനീയർ, ബിൽഗേറ്റ്സ്, സ്റ്റീഫൻ ഹോക്കിൻസ് എന്നിങ്ങനെ ബുദ്ധിരാക്ഷസന്മാരുടെ നിര നമ്മെ അന്നും ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഈ ലോകത്ത് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അതിബുദ്ധിമാന്മാരും അല്ലെങ്കിൽ തിരുമണ്ടന്മാരുമാണ്. ഇതിനിടയിലുള്ള ശരാശരിക്കാരൻ എങ്ങിനെയെങ്കിലും സ്വസ്ഥമായി ജീവിച്ച് മരിക്കുവാൻ ആഗ്രഹിക്കുന്നവരാണ്.
ലോകത്തെ ജനസംഖ്യ പ്രത്യേകിച്ച് മുസ്ലിംങ്ങളുടെ കുറയ്ക്കണമെന്നും ഗൾഫ് അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങൾ മണ്ടന്മാരായി നിലനിൽക്കണമെന്നും അവരെ പരസ്പരം തമ്മിലടിപ്പിച്ച് പറ്റാവുന്ന സ്വത്തുക്കൾ കൊള്ളയടിച്ച് ആയുധങ്ങൾ വിൽക്കണമെന്നും കരുതുന്ന അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ബുദ്ധിരാക്ഷസന്മാർ ഒരുഭാഗത്തും മറുഭാഗത്ത് മരമണ്ടന്മാരെ മുതലെടുക്കുന്ന ബുദ്ധിമാന്മാരുമായ മതനേതാക്കന്മാരും തമ്മിലുള്ള സ്പർധയും പോരാട്ടവുമാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.
ബിൽഗേറ്റ്സ് അടക്കമുള്ള സന്പന്നർ ലോക ജനസംഖ്യ കുറയ്ക്കുവാനും ഇവിടെ ജീവിച്ചിരിക്കുന്നവരുടെ ആരോഗ്യം സംരക്ഷിക്കുവാനും ബില്യണുകളാണ് സംഭാവനയായി നൽകുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ ബിൽഗേയ്റ്റ്സിന്റെ പണമെടുത്ത് വാങ്ങിക്കൂട്ടിയ ഗർഭനിരോധന ഉറകൾ ഉരുട്ടി പന്തുപോലെയാക്കി ഫുട്ബോൾ കളിച്ച് നിരാകരിച്ച ജനതക്ക് എയ്ഡ്സ് പടർന്നപ്പോൾ യു.എൻ അടക്കം കൈചൂണ്ടിയത് മതനേതാക്കൾക്ക് നേരെ തന്നെയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കുട്ടികൾക്ക് ചെറുപ്പത്തിൽ നൽകുന്ന വാക്സിനേഷൻ അവർക്ക് ബുദ്ധിമാന്ദ്യം ഉണ്ടാക്കുന്നുവെന്ന ചിന്ത ഇപ്പോഴും തർക്കത്തിലാണ്. വാക്സിനേഷനുകൾ ഓട്ടിസം പോലുള്ള ബുദ്ധിവൈകല്യങ്ങൾ ഉണ്ടാക്കുമെങ്കിൽ അത് എല്ലാ കുട്ടികളിലും എന്തുകൊണ്ട് പകരുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരവും ലളിതമാണ്.
ഡങ്കിപ്പനി വ്യാപകമായ കേരളത്തിൽ ഒരേവീട്ടിലെ കുട്ടികളിൽ ചിലർക്ക് മാത്രം ആ രോഗം പകരുന്നു. പ്രതിരോധ ശേഷി കൂടുതലുള്ള കുട്ടികളുെട ശരീരം അതിനെ തടയുന്നു. ആരോഗ്യം സംരക്ഷിക്കുവാനുള്ള വാക്സിനേഷനുകൾ എടുത്താൽ ചില കുട്ടികളുടെ കൈത്തടം തടിച്ച് ചുവക്കുന്നു. പിന്നീട് പനി വരുന്നു. ചില കുട്ടികൾക്ക് അത് ഹിസ്റ്റിരിയായി മാറുന്നു. അത് പിന്നീട് ഓട്ടിസത്തിന് കാരണമാകുന്നു എന്നാണ് വാക്സിനേഷനെതിരെ പ്രതികരിക്കുന്ന സംഘടനകൾ അഭിപ്രായപ്പെടുന്നത്.
അസുഖം പരത്തുന്ന കൊതുക് രോഗം പരത്തുന്പോഴാണ് കടിച്ച ഭാഗം തടിച്ച് ചുവക്കുന്നതും പിന്നീട് പനി വന്ന് രോഗം മൂർച്ഛിക്കുന്നതും. ഇതേ രീതിയാണ് വാക്സിനേഷൻ എടുക്കുന്ന കുട്ടികൾക്കും സംഭവിക്കുന്നത്. പനി വരാതിരിക്കാൻ കുത്തി വെയ്ക്കുന്നത് മനസ്സിലാക്കാം. എന്നാൽ പനി വരുത്തുന്ന കുത്തിവെപ്പുകൾ എന്തിന്? ദേഹം ശരീരത്തിനകത്ത് കുത്തിവെച്ച അനാവശ്യ വസ്തുവിനെതിരെ പ്രതികരിക്കുന്നതാണ് ഇത്തരം തടിച്ച് ചുവക്കലും പനിയുമെന്ന് ആരോഗ്യരംഗത്തെ പല പ്രഗത്ഭരും അംഗീകരിക്കുന്നു. സായിപ്പിന് തിന്നാൽ ദഹിക്കാത്ത മൈദയും രോഗം ഭേദമാക്കാത്ത മരുന്നുകളും ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് സംഭാവന ചെയ്ത മഹാന്മാരാണ് അമേരിക്കക്കാർ. വിഭജിച്ച് ഭരിക്കുക എന്ന തന്ത്രം കാലാകാലങ്ങളിലായി വർണ്ണത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിൽ നടപ്പാക്കുന്ന അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പരിപോഷിപ്പിച്ച തീവ്രവാദി സംഘടനകൾ ഇന്ന് അടിവെച്ചടി വെച്ച് മുന്നേറുകയാണ്. ആയുധകച്ചവടവും എണ്ണ കരാറുകളുമായി അവസരം മുതലാക്കി ഇവർ മുന്നേറുന്പോൾ ഇതൊന്നും മനസ്സിലാക്കാത്ത ഐ.ക്യു 70ൽ താഴെയുള്ള വിദ്യാഭ്യാസമില്ലാത്ത ദരിദ്രനായ ഒരു മന്ദബുദ്ധി അരയ്ക്ക് ചുറ്റും ബോംബു തിരുകി തയ്യാറാകുന്നുണ്ടാകും.
ഈ സമയത്ത് ചെയ്യേണ്ടത് വിദ്യാഭ്യാസവും വിവരവും വിജ്ഞാനവും കൈമുതലുള്ള മതപണ്ധിതർ വിശുദ്ധ ഗ്രന്ഥത്തിന്റെ യഥാർത്ഥ സന്ദേശം പറ്റാവുന്ന സദസ്സുകളിൽ പങ്കുവെയ്ക്കുക. തോക്കും മിസൈലും തോൽക്കുക സദ്്വചനങ്ങൾക്ക് മുന്പിൽ മാത്രം. ഓർക്കുക കാരുണ്യവാനല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (മുഹമ്മദ് നബി (സ)