സ്പേസ് എക്സ്

പങ്കജ് നാഭൻ
1957 ഒക്ടോബർ 4, മനുഷ്യൻ ആദ്യമായി ബാഹ്യാകാശത്തേയ്ക്ക് കുതിക്കുന്നു. റഷ്യൻ പേടകമായ സ്പുട്നിക്ക് ഇതിന്റെ തുടക്കം കുറിച്ചു. പിന്നീട് അറുപത്തി ഒന്നിൽ യുറിഗഗാറിൻ ബാഹ്യാകാശത്ത് സഞ്ചരിച്ച ആദ്യ ഗഗനചാരിയായി. സൈനിക മിസൈയിൽ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ റോക്കറ്റ് പരീക്ഷണം ഇതോടെ പുതിയ സ്പേസ് സാങ്കേതികശാസ്ത്ര രംഗത്തിന് തുടക്കം കുറിച്ചു.
അമേരിക്കയുടെ അപോളോ 11, 1969ൽ ചന്ദ്രനിൽ മനുഷ്യനെ എത്തിച്ചു. ഭൂമിക്കു പുറത്തുള്ള മനുഷ്യ അധിനിവേശം അങ്ങിനെ ഒരു പുതുയുഗ പിറവിയായി. മനുഷ്യൻ ഭൂമിക്കു പുറത്തേക്കു കുതിക്കുന്പോൾ തന്നെ തന്റെ ആവാസമായ ഭൂമിയെ ഒരു വഴിക്ക് തകർത്തു കൊണ്ടും ഇരുന്നു. വ്യവസായം, സാങ്കേതിക വിദ്യ, യുദ്ധം ഇവ ആഗോള താപനവും ഭൂമിയെ തന്നെ അധിവാസ യോഗ്യമല്ലാതെ ആക്കി കൊണ്ടിരിക്കുന്നു എന്ന ആശങ്ക ശാസ്ത്ര ലോകത്തിന് ചോദ്യ ചിഹ്നമായി.
ഇത്തരം സാഹചര്യത്തിലാണ് മറ്റ് ഗ്രഹങ്ങളിൽ മനുഷ്യൻ കോളനി ഉണ്ടക്കാൻ സാധ്യമാണോ എന്ന അന്വേഷണം നടക്കുന്നത്. ഇത്തരം ചിന്തയുടെ ഭാഗമായാണ് 2002ൽ ഇലോൺ മസ്ക് എന്ന സ്വകാര്യ സംരംഭകൻ കാലിഫോർണിയ കേന്ദ്രമാക്കി സ്പേസ് എക്സ് എന്നാ സ്വകാര്യ സ്ഥാപനം ആരംഭിക്കുന്നത്. ടെസ്്ല മോട്ടോസിന്റെയും പേ പാലിന്റെയും സ്ഥാപകനായ ഇലോൺ മസ്ക് ഒരു വ്യതിരിക്ത ചിന്താഗതിക്കാരനാണ്. സാധരണ സാധ്യമല്ല എന്ന് കരുതുന്നവയാണ് ഇദ്ദേഹത്തിന്റെ താൽപ്പര്യമുള്ള വിഷയങ്ങൾ.
സൗത്ത് ആഫ്രികയിൽ ജനിച്ച് കനേഡിയാൻ പൗരനായ വ്യക്തി. ഫിസിക്സിലും ധനതത്വ ശാസ്ത്രത്തിലും ബിരുദം. രണ്ടായിരം ഡോളറുമായി സിപ് 2 എന്ന സോഫ്റ്റ്്വെയർ കന്പനി. പത്ത് മില്യൺ ഡോളറിനു സിപ് 2 വിൽപ്പന നടത്തി ലഭിച്ച പണവും കൊണ്ട് എക്സ് കോം എന്ന ഓൺലൈൻ കന്പനി. ഇത് കൊൺഫിനിറ്റി എന്ന കന്പനിയുമായി ലയിച്ചു പേ പാൽ എന്ന ഓൺലൈൻ പെയ്മെന്റ് സർവിസ് തുടങ്ങി. പേ പാൽ, ഇബേ വാങ്ങിയപ്പോൾ ഇലോൺ മസ്കിന് ലഭിച്ചത് 165 മില്യൺ ഡോളർ.
2001ൽ മസ്കിന് ചൊവ്വയിൽ ഒരു കൊച്ചു ഗ്രീൻ ഹൗസ് സ്ഥാപിക്കാനുള ആശയം ഉദിച്ചു. മാർസ് ഒയാസിസ് എന്ന് പേര്. ചൊവ്വയിൽ കൃഷി ചെയുക എന്നത് സ്പേസ് ഗവേഷണത്തിൽ പൊതു താൽപര്യം വർദ്ധിപ്പിക്കുമെന്നതായിരുന്നു ഇലോൺ മസ്കിന്റെ ലക്ഷ്യം. 2002ൽ ഇതിനായി സ്ഥാപിക്കപെട്ടതാണ് സ്പേസ് എക്സ്. സ്പേസ് വാഹനങ്ങൾ, തിരിച്ചു ഇറക്കവുന്ന സ്പേസ് റൊക്കറ്റുകൾ ഒക്കെ സ്പേസ് എക്സ് വിജയകരമായി വിക്ഷേപിച്ചു. 2006ൽ നാസയുടെ ആന്താരാഷ്ട്ര സ്പേസ് േസ്റ്റഷനിലെക്കുള്ള ട്രാൻസ്പോർട്ട് കോൺട്രാക്ട് ലഭിച്ചു. അന്യഗ്രഹ ജീവികൾ ഉണ്ടാവം എന്ന് വിശ്വസിക്കുന്ന മസ്ക്, മനുഷ്യന് മൾട്ടി പ്ലാനെറ്ററി ജീവിതം വിധി കൽപ്പിതമാണ് എന്ന് കരുതുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് മനുഷ്യ നിലനിൽപ്പിന് തന്നെ അപകടകരമാവും എന്നും മസ്ക് കരുതുന്നുണ്ട്.
പത്ത് ലക്ഷം പേർക്ക് താമസിക്കാൻ സാധ്യമാവുന്ന നൂറു വർഷം കൊണ്ട് പൂർത്തി കരിക്കാവുന്ന മാർസ് കോളനിയാണ് സ്പേസ് എക്സിന്റെ ഏറ്റവും പുതിയ പദ്ധതി. ചന്ദ്രനേക്കാൾ അനുയോജ്യം ചൊവ്വയാണ് മനുഷ്യന് ജീവിക്കാൻ പരുവപ്പെടുത്തി എടുക്കാൻ നല്ലത് എന്നും, ഭൂമിയുടെ നാശം ഏതാനും വർഷം കൊണ്ട് സംഭവിക്കുമെന്നും ഇദ്ദേഹം കരുതുന്നു. അതിനു മുന്പേ മാർസിയൻ കോളനിയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.