ജപ്പാ­നി­യാ­ കു­ഹൂ­ കു­ഹൂ­...


ശരശയ്യ - നിതിൻ നാങ്ങോത്ത്

വെ­ന്തു­, ആവി­ വന്നു­. ഇനി­ കോ­ലെ­ടു­ത്ത് ഒന്ന് ഉന്തി­യാൽ മാ­ത്രം മതി­. പി­റകീ­ന്നു­ളള കു­ത്ത് അഥവാ­ പ്രഷർ അത്ര സ്ട്രോ­ങ്ങാ­... എത്ര കു­ത്തലു­കളി­ലൂ­ടെ­, കു­ത്തി­ത്തി­രു­പ്പു­കളി­ലൂ­ടെ­യാണ് ഓരോ­ പു­ട്ടി­ന്‍റെ­യും പി­റവി­!! മി­സ്റ്റർ ബട്ലർ ഗോ­-പാ­ലകൃ­ഷ്ണന്‍റെ­ ജപ്പാ­നി­യാ­ കു­ഹൂ­ കു­ഹൂ­ ആവി­ പറത്തി­ അന്തരീ­ക്ഷം പൊ­ള്ളി­ക്കു­കയാ­ണ്. മലയാ­ളി­ കൈ­ കഴു­കി­യി­രി­പ്പാ­ണ്. പഴവും പപ്പടവും റെ­ഡി­.
അല്ലേ­ലും മഹാ­ന്‍മാ­രു­ടെ­ ജീ­വി­തസമരങ്ങളോട് പണ്ടേ­ നു­മ്മക്ക് പരമപു­ച്ഛമാ­ണല്ലോ­? നമ്മക്കി­ങ്ങനെ­ പ്രമു­ഖരു­ടെ­ കു­റ്റവി­ചാ­രണകളിൽ മൂ­ക്കു­വി­ടർ‍­ത്തി­ സാ­ൻ‍­വി­ച്ച് കോ­ളിങ് നടത്താം. കു­പ്പയിൽ കു­ക്കു­ടം ചെ­യ്യു­ന്പോ­ലെ­ ബാ­ക്ക്ഫൂ­ട്ടിൽ മാ­ന്തി­ മാ­ന്തി­! മാ­നത്തെ­ കൊ­ട്ടാ­രത്തിൽ നി­ന്നും ഡി­ങ്കൻ‍ ത്രീ­ഡി­യി­ലേ­ക്കു­ളള ത്യാ­ഗം കാ­ണാ­തെ­ പോ­വരു­ത്. കു­റ്റം, കു­റ്റവി­ചാ­രണ, അറസ്റ്റ്, സ്ഥാ­പി­തതാ­ൽ‍­പ്പര്യങ്ങൾ‍, ഒതു­ക്കൽ‍, തകർ‍­ക്കൽ‍... എല്ലാം അതി­ന്‍റെ­ മു­റയ്ക്ക് നടന്നോ­ട്ടെ­... ‘നട’’നാ­യി­ങ്ങനെ­ ജനി­ച്ചൂ­ ഭൂ­മി­യിൽ‍, നടി­യാ­യും...നരകവാ­രി­ധി­യു­ടെ­ നടു­വി­ലു­ളളവരെ­ മു­ക്കി­ക്കൊ­ല്ലു­ന്പോൾ ഹായ് ഹായ് എന്തു­ സു­ഖം.ഭരതമു­നി­ വരച്ച ആ കളം ഒന്നൊ­ന്നര കു­ളമാ­യി­പ്പോ­യി­. നടൻ‍, കൂ­ട്ടു­കാ­രൻ‍, ഭാ­ര്യ, ഭാ­ര്യയു­ടെ­ അമ്മ, നടി­.... കു­ളം കലങ്ങി­യതു­ തന്നെ­. കലക്കവെ­ളളത്തി­ലെ­ ഫി­ഷ്ഫ്രൈ­ കൊ­തി­ച്ച് കരയി­ലി­രി­പ്പു­ണ്ട് നരവർ‍­ഗ്ഗനവാ­തി­ഥി­കൾ!!
ആംഗി­കം, വാ­ചി­കം, ആഹാ­ര്യം, സാ­ത്വി­കം എന്നി­ങ്ങനെ­ ഇങ്ങേ­ര്,...ആര്? ഭരതൻ‍ മൂ­പ്പര് അഭി­നയത്തെ­ ചതു­രത്തി­ലാ­ക്കി­യി­ട്ടു­ണ്ട്. ഇത് നാ­ലും ഒന്നി­ച്ച് കാ­ണണേൽ അമ്മയു­ടെ­ ജനറൽ “ബോ­ഡി­”യിൽ വന്നാൽ മതി­. മു­കേ­ഷി­ന്‍റെ­ ആംഗി­കം, ഗണേ­ഷന്‍റെ­ വാ­ചി­കം, ലാ­ലേ­ട്ടന്‍റെ­ ആഹാ­ര്യം, മമ്മൂ­ക്കയു­ടെ­ സാ­ത്വി­കം. നടി­ വി­ഷയത്തിൽ പത്രക്കാ­രു­ടെ­ ചോ­ദ്യശരങ്ങൾ‍­ക്ക് മു­ന്പിൽ അമ്മാ­ച്ഛൻ‍ മനോ­ധർ‍­മ്മാ­ഭി­നയം നടത്തു­ന്നു­.പഴു­ത്ത മലയാ­ളത്തിൽ പറഞ്ഞാൽ പൊ­ട്ടൻ‍ കളി­ക്കു­ന്നു­. ആറാംതന്പു­രാൻ‍ ടച്ചി­ങ്സി­ലാ­ണ്, തേ­വള്ളി­പ്പറന്പിൽ ജോ­സഫ് അലക്സ് സു­ഖനി­ദ്രയി­ലാ­ണ്. കൂ­ട്ടത്തി­ലൊ­രു­വന്‍റെ­ പള്ളക്ക് പി­ച്ചാ­ത്തി­ കേ­റി­യപ്പോൾ നോ­വാൻ, വേ­വാൻ‍ ഭരത്ചന്ദ്രനി­ല്ലാ­തെ­ പോ­യി­. വി­മൺ‍ കലക്റ്റീ­വേ­ഴ്സി­ന്‍റെ­ വാ­യിൽ ചി­ക്കൻ‍ പപ്സ് ആയി­പ്പോ­യി­. അല്ലേൽ കാ­ണാ­മാ­യി­രു­ന്നു­.മഞ്ജു­വും, രമ്യയും, റീ­മയും ഫൂ­ലാൻ‍ ദേ­വി­മാർ തന്നെ­. സമ്മതി­ച്ചു­. പക്കേ­ങ്കില് ഫേ­സ്ബു­ക്കി­ലെ­ കൗ­ പു­ല്ല് തി­ന്നി­ല്ലാ­ലോ­...

ദി­ലീ­പും നാ­ദി­ർ‍­ഷാ­യും ഹൈ­ക്കോ­ടതി­യു­ടെ­ ദയാ­വാ­യ്പ് വാ­യ്പയാ­യി­ ചോ­ദി­ച്ചേ­ക്കും. വനി­താ­ക്കമ്മീ­ഷൻ‍ പി­ടി­യൊ­ന്ന് മു­റു­ക്കി­യി­ട്ടു­ണ്ട്. വാ­ളയാർ പരമശി­വം പാ­ടു­പെ­ടാ­നാണ് സാ­ധ്യത. കൂ­ടെ­ നി­ന്നവർ ഒന്നൊ­ന്നാ­യി­ എബൗ­ട്ടേൺ‍ കളി­ തു­ടങ്ങി­.കു­ക്കു­പരമേ­ശ്വരനെ­പ്പോ­ലെ­ ഡെ­ഡി­ക്കേ­റ്റാ­യവരു­ടെ­ കാ­ലടി­യി­ലെ­ മണ്ണ് തി­ര കൊ­ണ്ട് പോ­വും. പു­ട്ടി­ന്‍റെ­ പൊ­ക കണ്ടവർ പണി­യാ­ലസ്യത്തി­ന്‍റെ­ മനം മടു­പ്പിൽ ആവി­യി­ടും.ചി­ലപ്പോൾ സന്തോ­ഷസൂ­ചകമാ­യി­ തലശ്ശേ­രി­ ലി­ബർ‍­ട്ടി­ ടാ­ക്കീ­സിൽ ബാ­ഹു­“ബലി­” സൗ­ജന്യമാ­യി­ ഒരാ­ഴ്ച ഓടാൻ‍ ചാ­ൻ‍­സു­ണ്ട്. അതി­വൈ­കാ­രി­കമാ­യ ഭാ­വാ­ഭി­നയങ്ങൾ കൊ­ണ്ട് ഈ ആഴ്ച തോ­രാ­മഴ തീ­ർ‍­ച്ച...

വന്പൻ‍ സ്രാ­വു­കൾ ഇനി­യും കു­ടു­ങ്ങു­മെ­ന്ന കാ­ലാ­വസ്ഥാ­മു­ന്നറി­യി­പ്പ് പൾ‍­സർ‍ കേ­ന്ദ്രങ്ങളിൽ നി­ന്ന് സ്റ്റാ­ർ‍­ട്ടാ­യി­ക്കഴി­ഞ്ഞു­. ന്യൂ­റോ­ സർ‍­ജന്‍റെ­ സീ­റ്റിൽ കശാ­പ്പു­കാ­രൻ‍ തന്നെ­യോ­ ഇരി­പ്പു­റപ്പി­ച്ചതെ­ന്ന് കാ­ലവി­ളംബമി­ല്ലാ­തെ­ ലോ­കമറി­യും. സ്രാ­വു­കൾ‍­ക്കൊ­പ്പം നീ­ന്തു­ക എത്രമേൽ ഫ്രീ­ൈ­സ്റ്റലാ­യി­രു­ന്നു­വെ­ന്ന് മൈ­ക്കു­കൾ വി­ളി­ച്ചു­പറയും.സ്റ്റണ്ടും സെ­ക്സും പഞ്ച് ഡയലോ­ഗും സി­നി­മാ­ക്കാ­രു­ടേ­യും രാ­ഷ്ട്രീ­യക്കാ­രു­ടേ­യും കു­ത്തകയാ­ണെ­ന്ന് തെ­റ്റി­ദ്ധരി­ക്കല്ലേ­. ഈജി­യൻ‍ തൊ­ഴു­ത്തി­ലെ­ ‘കാ­ളക്കൂ­റ്റൻ‍­’ മാ­രു­ടെ­ കൊ­ന്പി­നി­ന്പി­ടി­ മൂ­ർ‍­ച്ച ജാ­സ്തി­യാ­. ഈ പ്രാ­വീ­ണ്യവും വെ­ച്ച് ലോ­ ആന്‍റ് ഓർ‍­ഡർ തു­ടർ‍­ന്നാൽ ഭാ­വി­ കാ­വ്യാ­ത്മകം. സംഘട്ടനം ത്യാ­ഗരാ­ജൻ‍, സംഭാ­ഷണം രഞ്ജി­പ്പണി­ക്കർ‍, സംവി­ധാ­നം ഷാ­ജി­കൈ­ലാ­സ്!
കഥ, തി­രക്കഥ സ്വന്തം മല്ലൂ­സ്. ഈ പടം നമു­ക്ക് ആയി­രം കോ­ടി­ ക്ലബിൽ എത്തി­ക്കണം.ഇടി­ച്ചു­പൊ­ടി­ച്ച് പു­ഴയി­ലെ­റി­ഞ്ഞ സി­മ്മിൽ നി­ന്നു­ പോ­ലും കു­റ്റവാ­ളി­യെ­ കണ്ടെ­ത്തി­യ കേ­രളാ­പോ­ലീ­സിന് ഒരു­ പെ­റ്റി­ ഗൂ­ഢാ­ലോ­ചനാ­ക്കേ­സി­ന്‍റെ­ കർ‍­ട്ടൻ‍ റെ­യ്സാ­ക്കാൻ‍ എന്തേ­ ഇത്ര അമാ­ന്തം എന്‍റെ­ അന്തോ­ണീസ് പു­ണ്യാ­ളാ­!! സ്വാ­ധീ­നത്തി­ന്‍റെ­ നീ­രാ­ളി­ക്കൈ­കൾ അത്രമേൽ സു­ദൃ­ഢമാ­ണേൽ ന്യാ­യം, നീ­തി­, സത്യം ധിം തരി­കി­ട തോം.
പണ്ട് ഷൂ­ട്ടി­ങ്ങിന് പോ­വു­ന്പോൾ തന്‍റെ­ സി­നി­മയി­ലെ­ നാ­യി­കയു­ടെ­ മേൽ ഒരാള്‍ കൈ­വെ­ച്ചപ്പോൾ സംവി­ധാ­യകൻ‍ രാ­മു­കാ­ര്യാ­ട്ട് തത്ക്ഷണം അയാ­ളെ­ പഞ്ഞി

­ക്കി­ട്ടതാ­യി­ ഒരു­ കേ­ൾ‍­വി­യു­ണ്ട്. ഈ കരു­തൽ ഇനി­യെ­ങ്കി­ലും നമ്മു­ടെ­ അമ്മാ­ കാ­ർ‍­ഡ്ഹോ­ൾ‍­ഡേ­ഴ്സി­നു­ണ്ടാ­വട്ടെ­ എന്നാ­ശി­ച്ച് എ.ആർ റഹ്മാൻ‍ പാ­ടു­ന്നു­; എന്നാ­ലും എന്‍റെ­ ഹമ്മ ഹമ്മ ഹമ്മോ­!!
പനി­ച്ച് തീ­ർ‍­ന്നവർ നാ­നൂ­റ്, അതി­ർ‍­ത്തി­യിൽ ചൈ­നീസ് ടാ­ങ്കറു­കൾ വെ­ടി­മരു­ന്നു­ നി­റയ്ക്കു­ന്നു­. നമ്മു­ടെ­ മു­ഖ്യധാ­രാ­ബു­ജി­കളി­പ്പോ­ഴും റേ­പ്പു­സു­നി­യു­ടെ­ ജോ­ക്കി­ക്കു­ളളിൽ ഭൂ­തക്കണ്ണാ­ടി­ വെ­യ്ക്കു­ന്നു­. ഒന്ന് വി­ട്ടി­ട്ട് പോ­ടേ­യ്... ചൈ­നീസ് സാ­മാ­നങ്ങൾ തല്ലി­പ്പൊ­ളി­യാ­ണേ­ലും ചൈ
­നീസ് സൈ­ന്യം ഡബി­ൾ‍­ബാ­രൽ ചങ്കന്‍മാ­രാ­... ചി­ന്തി­ക്കാൻ‍ തലകാ­ണി­ല്ല. ജയ് ഹി­ന്ദ്.

You might also like

  • Straight Forward

Most Viewed