ദുബൈയിൽ സർക്കാർ വകുപ്പുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യക്ക് കീഴിലാക്കുന്നു

ദുബൈയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യക്കായി പ്രത്യേക കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ‘നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകൾ‘ എന്ന ലക്ഷ്യവുമായാണ് ‘ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്’ ആരംഭിച്ചത്. ദുബൈ കിരീടാവാകാശി ശൈഖ് ഹംദാനാണ് ഇക്കാര്യമറിയിച്ചത്. നിർമ്മിതബുദ്ധി ആപ്ലിക്കേഷൻ വികസിപ്പിക്കാന്‍ എല്ലാ ദുബൈ സർക്കാർ സ്ഥാപനങ്ങളിലും ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.
ഇതിലൂടെ നൂതന സർക്കാർ പദ്ധതികൾ വികസിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ദുബൈയെ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്നും കിരീടാവകാശി പറഞ്ഞു.
gdfg