ഒഡിഷ ട്രെയിൻ അപകടം: മൃതദേഹങ്ങളിൽ 82 എണ്ണം ഇപ്പോഴും അനാഥം


ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ 82 എണ്ണം ഇപ്പോഴും അനാഥം. എയിംസ് ഭുവനേശ്വറിലെ മോർച്ചറിയിൽ ഇനിയും സൂക്ഷിച്ചിരിക്കുന്ന 82 മൃതദേഹങ്ങളുണ്ട്. ആകെ 162 മൃതദേഹങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ചില മൃതദേഹങ്ങൾക്ക് ഒന്നിലധികം ആളുകളെത്തിയപ്പോൾ മറ്റ് ചില മൃതദേഹങ്ങൾക്ക് ആളുകൾ വന്നതേയില്ല. ഒന്നിലധികം അവകാശികളെത്തിയ മൃതദേഹങ്ങളുടെ ശരിയായ അവകാശികൾ ആരെന്ന് കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബക്കാരിൽ നിന്ന് 57 ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. എങ്കിലും, ഇനിയും 30ലധികം മൃതദേഹങ്ങൾക്ക് ആളുകൾ വന്നിട്ടില്ല.

ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ കേസെടുത്തിരിക്കുന്നത് റെയിൽവേയുടെ കുറ്റകരമായ അനാസ്ഥയ്ക്കാണ്. അട്ടിമറി സാധ്യതയെക്കുറിച്ച് എഫ്ഐആറിൽ പരാമർശവും ഇല്ല. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം, ഇന്നും അപകട സ്ഥലം സന്ദർശിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേയിലെ വകുപ്പുകൾ തമ്മിൽ ഭിന്നതയുണ്ട്. അപകടം ഉണ്ടായ ലൂപ് ലൈനിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

article-image

fghfghfghfgh

You might also like

Most Viewed