ദുബായ് മെട്രോ; ആകെ യാത്രക്കാരുടെ എണ്ണം 200 കോടി കവിഞ്ഞു


പൊതുഗതാഗത മേഖലയിൽ ചരിത്ര നേട്ടവുമായി ദുബായ് മെട്രോ. ദുബായ് മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 200 കോടി കടന്നു. 129 ട്രെയിനുകളാണ് ദിവസവും സർവീസ് നടത്തുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലടെയാണ് ദുബായി മെട്രോയുടെ നേട്ടം അവതരിപ്പിച്ചത്. 2009 ൽ മെട്രോ സർവീസ് തുടങ്ങിയതുമുതൽ ഇതുവരെ 200 കോടി ആളുകളാണ് മെട്രോ സേവനം ഉപയോഗപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ദുബായിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിൽ അഭിമാനമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

2017ലാണ് മെട്രോ യാത്രക്കാരുടെ എണ്ണം 100 കോടി തികച്ചത്. ഇതിന് ശേഷം വെറും ആറുവർഷം കൊണ്ടാണ് 200 കോടിയിലെത്തിയത്. നിലവിൽ ആറു ലക്ഷത്തിലധികം യാത്രക്കാരാണ് ഓരോദിവസവും മെട്രോയിലൂടെ സഞ്ചരിക്കുന്നത്. ദുബായ് നഗരത്തിൻറെ സുപ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിനായി റെഡ് ഗ്രീൻ എന്നിങ്ങനെ രണ്ട് ലൈനുകളാണ് ദുബായ് മെട്രോയ്ക്കുളളത്. 53 സ്റ്റേഷനുകളിലായി 129 ട്രെയിനുകളാണ് ദിവസവും സർവീസ് നടത്തുന്നത്.

article-image

VVXVXC

You might also like

  • Lulu Exchange
  • Straight Forward

Most Viewed