ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യുഎഇ സന്ദർശിച്ചു


ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യു.എ.ഇയിലെത്തി. പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ബോറിസ് ജോൺസൻ അബുദാബിയിലെത്തിയത്.ഒരു ദിവസത്തെ സന്ദർശനത്തിനായാണ് ബോറിസ് ജോൺസൺ യുഎഇയിലെത്തിയത്. പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ യു.എ.ഇ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് ബ്രിട്ടീഷ് പ്രധാനമന്ത്രിയേയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. യുഎഇ സന്ദർശനം പൂർത്തിയാക്കിയശേഷം അദ്ദേഹം സൗദി അറേബ്യയും സന്ദർശിക്കും. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുമായി ഊർജ്ജ സുരക്ഷാ പ്രശ്നങ്ങൾ ബോറിസ് ജോൺസൺ ചർച്ച ചെയ്യും. കൂടാതെ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിതിരെ അന്താരാഷ്ട്ര നടപടികൾ ശക്തമാക്കുന്നതും ചർച്ചയാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed