ചൈനയുടെ കൊവിഡ് വാക്‌സിന് ഫലപ്രദം യു.എ.ഇ

ദുബൈ: ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് യു.എ.ഇ. ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം യു.എ.ഇയുടെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
വൈറസ് ബാധയെ പ്രതിരോധിക്കുന്നതില്‍ ചൈന പുറത്തിറക്കിയ കൊവിഡ് വാക്‌സിന്‍ സിനോഫാം 86 ശതമാനം വിജയമാണെന്നും യു.എ.ഇ ആരോഗ്യ വകുപ്പ് പറഞ്ഞു. യു.എ.ഇയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ചൈനയുടെ വാക്‌സിന്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്.