കാളിദാസ് ജയറാമിന്റെ ആദ്യ സിനിമ റിലീസിന്

ചെന്നൈ: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാം ആദ്യമായി നായകനായ ചിത്രം റീലീസിന്. ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത ‘ഒരു പക്കാ കഥൈ’ ആണ് ഒടുവില്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്. വിജയ് സേതുപതിയെ നായകനാക്കി ഒരുങ്ങിയ നടുവിലെ കൊഞ്ചം പക്കത്ത കാണാം, സീതാകാത്തി എന്നീ സിനിമകളുടെ സംവിധായകനാണ് ബാലാജി തരണീധരന്‍.
സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് ഒടുവില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീലീസിന് തീരുമാനിക്കുകയായിരുന്നു.