കാനഡയില്‍ നിയമസഭ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജന്‍


ടൊറൻഡോ: കാനഡയില്‍ ഇന്ത്യന്‍ വംശജനായ രാജ് ചൗഹാന്‍ ബ്രിട്ടീഷ് കൊളംബിയയിലെ പ്രവിശ്യയിലെ നിയമസഭയില്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.പഞ്ചാബില്‍ ജനിച്ച ചൗഹാന്‍ 1973ല്‍ ഫാമില്‍ ജീവനക്കാരനായി കാനഡയിലേക്ക് കുടിയേറുകയായിരുന്നു. കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചയാളുകൂടിയാണ് രാജ് ചൗഹാന്‍.

അഞ്ചുതവണ ബര്‍ണബി- എഡ്മണ്ട് മണ്ഡലത്തെ സഭയില്‍ പ്രതിനിധാനം ചെയ്ത ചൗഹാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ഇന്ത്യോ-കനേഡിയന്‍ അംഗമെന്ന നിലയില്‍ പുതിയ പദവി ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ചൗഹാന്‍ പ്രതികരിച്ചു. ബ്രിട്ടീഷ് കൊളംബിയയുടെ ചരിത്രനിമിഷമെന്ന് ചൗഹാന്റെ തെരഞ്ഞെടുപ്പിനെ ന്യൂ ഡെമോക്രാറ്റിക്ക് പാര്‍ട്ടി വിശേഷിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed