ദുബൈയില്‍ മരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബൈ: കഴിഞ്ഞ ദിവസം ദുബൈയില്‍ മരിച്ച പ്രവാസി മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചങ്ങനാശേരി സ്വദേശി ഷാജി സക്കറിയയാണ് കഴിഞ്ഞ ദിവസം മരിച്ചത്. മൃതദേഹം യു.എ.ഇയിലെ കത്തോലിക്കാ ദേവാലയത്തിൽ അടക്കാനാണ് സാധ്യത. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷാജു സക്കറിയ മരിച്ചത്. പാന്‍ക്രിയാസ് രോഗം കാരണം ആശുപത്രിയിലായിരുന്നു. എന്നാല്‍ പിന്നീടുള്ള പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ദുബൈയില്‍ തന്നെയാവും സംസ്കാരം.