ഒമാനിൽ 97 പേർക്ക് കൂടി കോവിഡ്


മസ്കത്ത്: ഒമാനിൽ 97 പേർക്ക് കൂടി കോവിഡ് 19. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 910 ആയി ഉയർന്നു. രോഗ മുക്തരായവരുടെ എണ്ണം 131 ആയി ഉയർന്നിട്ടുണ്ട്. രണ്ട് വിദേശികളടക്കം നാലു പേർ മരണപ്പെടുകയും ചെയ്തു. 

നാലു പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 97 പേരിൽ 86 പേരും മസ്കത്ത് മേഖലയിൽ നിന്നുള്ളവരാണ്. മൊത്തം 744 പേരാണ് മസ്കത്തിലെ അസുഖ ബാധിതർ. പേരാണ് ഇവിടെ രോഗ മുക്തരായത്. ദാഖിലിയ മേഖലയിലെ കോവിഡ് ബാധിതർ 44 ആയി ഉയർന്നു. ഇവിടെ 20 പേരാണ് സുഖപ്പെട്ടത്.

You might also like

Most Viewed