ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു


ശരത് കുമാര്‍ , രോഹിത് കൃഷ്ണകുമാര്‍

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. ഇന്ന് രാവിലെ ദുബായ്− അബുദാബി റോഡിൽ ജബൽഅലിക്ക് അടുത്താണ് അപകടമുണ്ടായത്. 

പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാർ (19), തിരുവനന്തപുരം കവടിയാറിലെ ആനന്ദ് കുമാറിന്റെയും രാജേശ്വരിയുടെയും മകൻ ശരത് കുമാർ (21) എന്നിവരാണ് മരിച്ചത്.  ദുബായിലെ പഠനത്തിന് ശേഷം വിദേശത്തേക്ക് ഉപരിപഠനത്തിന് പോയ ഇരുവരും ക്രിസ്മസ് അവധിക്ക് ദുബായിലുള്ള രക്ഷിതാക്കളുടെ അടുത്തേക്ക് വന്നതായിരുന്നു. ബുധനാഴ്ച പുലർച്ചെ രോഹിതിനെ താമസസ്ഥലത്തേക്ക് കൊണ്ടുവിടാൻ പോകുന്നതിനിടയിലായിരുന്നു അപകടം. ഇരുവരും നേരത്തെ ദുബായ് ഡി.പി.എസിൽ സഹപാഠികളായിരുന്നു. അപകടത്തിൽ രണ്ടുപേരും തൽക്ഷണം മരിച്ചു. ശരത് അമേരിക്കയിലും രോഹിത് യു.കെയിലുമാണ് ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed