ഇ-കോൾ‍ സംവിധാനം, അബുദാബി പോലീസിന് അന്താരാഷ്ട്ര അംഗീകാരം


അബുദാബി: ഇ-കോള്‍ സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ അബുദാബി പോലീസ് എമര്‍ജന്‍സി സെന്ററിന് അന്താരാഷ്ട്ര അംഗീകാരം. വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ വേഗത്തില്‍ പോലീസ് കണ്ട്രോള്‍ റൂമില്‍ അറിയിക്കുന്ന സംവിധാനമായ ഇ-കോള്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വാഹന ഏജന്‍സികള്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ നടത്തിയ മൂന്നുവര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പാക്കിയത്. എമിറേറ്റ്സ് അതോറിറ്റി ഫോര്‍ സ്റ്റാൻ‍ഡേർ‍ഡൈസേഷൻ‍ ആൻ‍ഡ് മെട്രോളജി, അബുദാബി പോലീസ് എന്നിവരുമായി സഹകരിച്ചാണ് ട്രാ ഇ-കോൾ‍ സംവിധാനം വികസിപ്പിച്ചത്.

അടിയന്തര സാഹചര്യങ്ങളിൽ‍ വാഹനത്തിനുള്ളിലെ യാത്രക്കാരുടെ എണ്ണം, വാഹനം എവിടെയാണ്, ഇന്ധനം എത്രയുണ്ട് തുടങ്ങി എല്ലാത്തരം വിവരങ്ങളും ഇ-കോൾ‍ വഴി എമർ‍ജൻ‍സി കേന്ദ്രത്തിൽ‍ എത്തുമെന്ന് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു. ഈ സംവിധാനം രക്ഷാപ്രവർ‍ത്തനം വേഗത്തിലാക്കാനും അപകടമരണങ്ങളുടെ എണ്ണം കുറയ്ക്കാനും സഹായിക്കുമെന്ന് വയർ‍ലെസ് നെറ്റ്വര്‍ക്കുകളുടെ ഡയറക്ടർ മുഹമ്മദ് ജാദ പറഞ്ഞു.

You might also like

  • Straight Forward

Most Viewed