അസീറിലെ ഒരു സ്കൂൾ വാനിനു തീപിടിച്ചു നാല് വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റു

അസീർ: മഹായിലിലെ അസീറിലെ ഒരു സ്കൂൾ വാനിനു തീ പിടിച്ചു നാല് വിദ്യാർത്ഥിനികൾക്ക് പൊള്ളലേറ്റു. ഒരു വിദ്യാർത്ഥിനിയുടെ നില ഗുരുതരം. ഇന്ന് രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. മഹായിൽ−ബാരിഖ് വഴിയിലെ മഗാസാ പാലത്തിൽവെച്ച് മറ്റൊരു ടെയോട്ട വാഹനം സ്കൂൾ ബസിന് നേരെ വന്നിടിച്ചത് കാരണമാണ് തീ പടർന്നത്. പരിസരപ്രദേശങ്ങളിലുള്ള സിവിൽ ഡിഫൻസിലെ ഫയർ ഫോഴ്സും, റെഡ്ക്രെസന്റ് വിഭാഗവും കുതിച്ചെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും വിദ്യാർത്ഥികളെ ബസിൽനിന്നും രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷമാണ് തീ ആളിപ്പടർന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ റെഡ്ക്രെസന്റ് വിഭാഗം ആശുപത്രിയിലേക്കുമാറ്റി.