അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം മലയാളിയുള്‍പ്പെടെ 25 പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്


അബുദാബി:അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയുള്‍പ്പെടെ 25 പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്  ഒന്നാം സമ്മാനം അടിച്ചു.അബുദാബിയില്‍ മാസംതോറും 1,500 ദിര്‍ഹം അതായത് ഏകദേശം 28,876 രൂപ മാത്രം ശമ്പളം വാങ്ങുന്നവരാണ് ആ 25 പേരും. ഷെയറിട്ട പണം കൊണ്ട് അബുദാബി ബിഗ് ടിക്കറ്റ് വാങ്ങിയപ്പോഴും വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ല. എന്നാല്‍ ഭാഗ്യം അവര്‍ക്കൊപ്പമായിരുന്നു. ലോട്ടറി നറുക്കെടുത്തപ്പോള്‍ കിട്ടിയത് ബമ്പര്‍ സമ്മാനം. ലഭിച്ചത് അവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്തത്ര വൻ തുകയും. മലയാളിയായ ശ്രീനു ശ്രീധരന്‍ നായരുള്‍പ്പെടെ 25 പേര്‍ ചേര്‍ന്നാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്. മാസശമ്പളത്തില്‍ നിന്ന് 22 പേര്‍ 25 ദിര്‍ഹം (481 രൂപ) വീതം ഷെയറിട്ടു. ബാക്കിയുള്ള രണ്ട് പേര്‍ അതിലും കൂടുതല്‍ തുകയും ടിക്കറ്റിനായി നല്‍കി. നറുക്കെടുത്തപ്പോള്‍ അവരെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയായിരുന്നു. 1.5 കോടി ദിര്‍ഹം, ഏകദേശം 28.87 കോടി രൂപയാണ് ഒന്നാം സമ്മാനമായി ഇവര്‍ക്ക് ലഭിച്ചത്. 

ഓണ്‍ലൈനിലൂടെ എടുത്ത 098165 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ 11 വിജയികളും ഇന്ത്യക്കാരാണ്. ഇവരില്‍ പകുതിയിലേറെ മലയാളികളുമാണെന്നതാണ് മറ്റൊരു യാദൃശ്ചികത. രണ്ടാം സമ്മാനമായ ബിഎംഡബ്ല്യു സീരീസ് 9 ലഭിച്ചത് നിഷാദ് റഹീമിനാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed