കാണാതായ നാലുവയസുകാരനെ അജ്മാൻ പോലീസ് രക്ഷിതാക്കൾക്ക് കൈമാറി

കാണാതായ നാല് വയസുകാരനെ അജ്മാൻ പോലീസ് മാതാപിതാക്കൾക്ക് കൈമാറി. കഴിഞ്ഞദിവസം പുലർച്ചെ 6.45നാണ് നാല് വയസുകാരനായ കുട്ടി നുഐമിയയിലെ പള്ളിക്ക് സമീപത്ത് വെച്ച് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. മുതിർന്നവർ ആരും ഒപ്പമില്ലാതെ കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ കയറ്റി േസ്റ്റഷനിൽ എത്തിക്കുകയായിരുന്നു.
പോലീസ് േസ്റ്റഷനില്‍ കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കിയതിനൊപ്പം വീട്ടുകാരെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചുവരികയായിരുന്നു. ഇതിനിടെയാണ് രാവിലെ 7.45ഓടെ കുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് പോലീസിന് ഫോൺ കോൾ ലഭിച്ചത്. പോലീസുകാര്‍ക്ക് കുട്ടിയെ ലഭിച്ച അതേസ്ഥലം തന്നെയാണ് പരാതിപ്പെട്ടവരും പറഞ്ഞത്. ഇതോടെ കുട്ടി പോലീസ് േസ്റ്റഷനിലുണ്ടെന്ന് രക്ഷിതാക്കളെ അറിയിച്ചു. കുട്ടിയുടെ ബന്ധുക്കൾ േസ്റ്റഷനിലെത്തി കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. പോലിസ് ഉദ്യോഗസ്ഥരുടെ സൂക്ഷ്മതയ്ക്ക് നന്ദി പറഞ്ഞാണ് കുടുംബം മടങ്ങിപ്പോയത്.