ദുബായിൽ‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ചുംബിച്ച വിദേശിക്ക് കടുത്ത ശിക്ഷ


ദുബായ്: ദുബായിൽ‍ പോലീസ് ഉദ്യോഗസ്ഥയെ ചുംബിച്ച വർ‍ക്ക്ഷോപ്പ് ജീവനക്കാരന് പ്രാഥമിക കോടതി കടുത്ത ശിക്ഷ വിധിച്ചു. 35കാരനായ ഇറാൻ‍ പൗരനാണ് 23കാരിയായ പോലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തിൽ‍ സ്പർ‍ശിക്കുകയും ചുംബിക്കുകയും ചെയ്തത്. പ്രതിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും ചൊവ്വാഴ്ച കോടതി ഉത്തരവിട്ടു.

അൽ‍ ഖൂസിലെ ഒരു വർ‍ക് ഷോപ്പിൽ‍ വെച്ച് കഴിഞ്ഞ വർ‍ഷം ജൂൺ‍ 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ സമയത്ത് ഡ്യൂട്ടിയിൽ‍ അല്ലായിരുന്ന ഉദ്യോഗസ്ഥ തന്റെ കാറിന്റെ അറ്റകുറ്റപ്പണികൾ‍ക്കായാണ് ഇവിടെയെത്തിയത്. കാറിൽ‍ ഇരിക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് വന്ന ഇയാൾ‍ ഡോർ‍ തുറന്ന് പുറത്തിറങ്ങാൻ തന്നെ അനുവദിച്ചില്ലെന്നും കാറിന്റെ ഗ്ലാസ് പരിശോധിക്കാനെന്ന വ്യാജേന ശരീരത്തിൽ‍ സ്പർ‍ശിച്ചുവെന്നും മാറി നിൽ‍ക്കാൻ‍ പറഞ്ഞെങ്കിലും ഇത് അനുസരിക്കാൻ കൂട്ടാക്കാതിരുന്ന പ്രതി പെട്ടെന്ന് തന്നെ കടന്നുപിടിക്കുകയും കവിളിൽ‍ ചുംബിക്കുകയയുമായിരുന്നെന്നാണ് പരാതി.

ഇതോടെ തന്റെ കാറിന് അറ്റകുറ്റപ്പണി നടത്തേണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ തിരിച്ച് പോകാനൊരുങ്ങി. പ്രതി സംസാരിക്കാൻ‍ ശ്രമിച്ചെങ്കിലും അതിന് തയ്യാറാവാതെ യുവതി തിരികെ പോവുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. കടയിലെ സി.സി.ടി.വി ക്യാമറയിൽ‍ പ്രതി, കാറിന്റെ അടുത്ത് നിൽ‍ക്കുന്നതും വിൻഡോയിലൂടെ അകത്തേക്ക് തലയിടുന്നതും ക്യാമറയിൽ‍ പതിഞ്ഞിട്ടുണ്ട്. പരാതി ലഭിച്ചതനുസരിച്ച് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ‍  ഇയാൾ‍ കുറ്റം നിഷേധിച്ചിരുന്നു. ഇത് കോടതി കണക്കിലെടുത്തില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed