ഫൈസ ബ്യൂട്ടി ക്രീമിനെതിരെ മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി
ദുബൈ : ശരീരത്തിന് കേടുപാടുകൾ ഉണ്ടാക്കുന്ന ‘ഫൈസ’ എന്ന പേരിലുള്ള സൗന്ദര്യ വർദ്ധക ക്രീം ഉപയോഗിക്കരുതെന്ന് ജനങ്ങൾക്ക് ദുബൈ മുനിസിപ്പാലിറ്റി ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്.
ചർമത്തിന് നിറം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ സൗന്ദര്യവർദ്ധക ക്രീമിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമാണ്. ലൈസൻസുള്ള ഉൽപ്പനങ്ങളുടെ പട്ടികയിൽ ഈ ക്രീം ഇല്ല. ഇതിൽ ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കൾ പലതും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്നും മുന്നറിയിപ്പിൽ ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കി.

