പു­തു­വത്സരാ­ഘോ­ഷം : ദു­ബൈ­യിൽ വൻ ഗതാ­ഗത ക്രമീ­കരണം


ദു­ബൈ : പുതുവത്സരാഘോഷം പ്രമാണിച്ചു മെട്രോ, ബസ് ഉൾപ്പെടെയുള്ള പൊതുയാത്രാ സംവിധാനങ്ങളുടെ സമയം ആർ.ടി.എ പുനഃക്രമീകരിച്ചു. 31നും ഒന്നിനും ഉപഭോക്തൃസേവന കേന്ദ്രങ്ങൾക്ക് അവധിയായിരിക്കും. ബഹുനില പാർക്കിംഗ് കേന്ദ്രങ്ങൾ ഒഴികെയുള്ള മേഖലകളിൽ ഈ രണ്ടു ദിവസങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്നും കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവ്വീസസ് സി.ഇ.ഒ യൂസഫ് അൽ റിദ പറഞ്ഞു.  

റെഡ് ലൈൻ മെട്രോ േസ്റ്റഷനുകൾ 31ന് പുലർച്ചെ 5.00 മുതൽ ഒന്നിനു രാത്രി 12.00 വരെ പ്രവർത്തിക്കും. ഗ്രീൻ ലൈൻ േസ്റ്റഷനുകൾ 31ന് പുലർച്ചെ 5.30 മുതൽ ഒന്നിനു രാത്രി 12.00 വരെയും. ദുബൈ ട്രാം31നു രാവിലെ 6.00 മുതൽ രാത്രി ഒന്നുവരെ സർവ്വീസ് നടത്തും. 

ഗോൾഡ് സൂഖ് ഉൾപ്പെടെയുള്ള പ്രധാന േസ്റ്റഷനുകളിൽ നിന്നുള്ള ബസുകൾ അവധി ദിവസങ്ങളിൽ പുലർച്ചെ 4.25 മുതൽ രാത്രി 12.29 വരെ സർവ്വീസ് നടത്തും. അൽ ഗുബൈബ േസ്റ്റഷനിൽ പുലർച്ചെ 4.16 മുതൽ രാത്രി 1.00 വരെ. സത്വ ഉൾപ്പെടെയുള്ള സബ് േസ്റ്റഷനുകളിൽ പുലർച്ചെ 5.00 മുതൽ രാത്രി 11.00 വരെ (റൂട്ട് സി 01 പകലും രാത്രിയും സർവ്വീസ് നടത്തും). 

ഖിസൈസ് േസ്റ്റഷൻ പുലർച്ചെ 4.30−രാത്രി 12.00, അൽഖൂസ് വ്യവസായ മേഖല പുലർച്ചെ 5.00−രാത്രി 11.30, ജബൽഅലി േസ്റ്റഷൻ പുലർച്ചെ 5.00−രാത്രി 11.30. മെട്രോ േസ്റ്റഷനുകളെ ബന്ധിപ്പിച്ചുള്ള ബസ്സുകൾ പുലർച്ചെ 5.00 മുതൽ രാത്രി 2.20 വരെയാണു സർവ്വീസ് നടത്തുക. ട്രെയിനുകളുടെ സമയവുമായി ബന്ധിപ്പിച്ചാകും ബസ് സർവ്വീസ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed