കുവൈത്തിൽ വാറ്റ് നടപ്പാക്കുന്നത് വൈകുമെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്തിൽ മൂല്യവർദ്ധിത നികുതി (വാറ്റ്) നടപ്പാക്കുന്നത് വൈകും. ജി.സി.സി തലത്തിൽ2018 ജനുവരി ഒന്നിനു വാറ്റ് നടപ്പാക്കാനാണ് തീരുമാനമെങ്കിലും കുവൈത്തിൽ തുടർനടപടികൾ പൂർത്തിയായിട്ടില്ല. പാർലിമെന്റിന്റെ അനുമതിയോടെ വേണം നിയമം നടപ്പാക്കാൻ.
എന്നാൽ, ജി.സി.സി അംഗീകരിച്ച ബിൽ കുവൈത്ത് പാർലിമെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല. സാങ്കേതികവും യുക്തിപരവുമായ തടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ വാറ്റ് നടപ്പാക്കുന്നതു സംബന്ധിച്ച നടപടി ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുമില്ല. 2019ൽ ആകും വാറ്റ് നടപ്പാക്കുകയെന്ന് ഒമാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.